റവ. ഡോ. ദേവമിത്ര നീലങ്കാവില്‍

സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​നാ​​​യി ദൈ​​​വ​​​പു​​​ത്ര​​​ൻ മ​​​നു​​​ഷ്യ​​​നാ​​​യി ഈ ​​​ഭൂ​​​മി​​​യി​​​ൽ ജ​​​നി​​​ച്ച​​​തി​​​ന്‍റെ ഓ​​​ർ​​​മ​​​യും ആ​​​ഘോ​​​ഷ​​​വു​​​മാ​​​ണ് ക്രി​​​സ്മ​​​സ്. ദൈ​​​വ​​​പു​​​ത്ര​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​താ​​​ര​​​ത്തി​​​ന് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​ന്പ് ഏ​​​ശ​​​യ്യാ പ്ര​​​വാ​​​ച​​​ക​​​ൻ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന വി​​​മോ​​​ച​​​ക​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ചി​​​ച്ചു: ‘ദൈ​​​വ​​​മാ​​​യ ക​​​ർ​​​ത്താ​​​വി​​​ന്‍റെ ആ​​​ത്മാ​​​വ് എ​​​ന്‍റെ​​​മേ​​​ൽ ഉ​​​ണ്ട്. ദ​​​രി​​​ദ്ര​​​രെ സു​​​വി​​​ശേ​​​ഷം അ​​​റി​​​യി​​​ക്കാ​​​ൻ അ​​​വി​​​ടന്ന് എ​​​ന്നെ അ​​​ഭി​​​ഷേ​​​കം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

ബ​​​ന്ധി​​​ത​​​ർ​​​ക്ക് മോ​​​ച​​​ന​​​വും അ​​​ന്ധ​​​ർ​​​ക്ക് കാ​​​ഴ്ച​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ്വാ​​​ത​​​ന്ത്ര്യ​​​വും ക​​​ർ​​​ത്താ​​​വി​​​ന് സ്വീ​​​കാ​​​ര്യ​​​മാ​​​യ വ​​​ത്സ​​​ര​​​വും പ്ര​​​ഖ്യാ​​​പി​​​ക്കു​​​വാ​​​ൻ അ​​​വി​​​ടന്ന് എ​​​ന്നെ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്നു’ (ലൂ​​​ക്കാ 4:18-19). സ്വ​​​ന്തം ദേ​​​ശ​​​ത്തെ സി​​​ന​​​ഗോ​​​ഗി​​​ൽ ഈ ​​​ഭാ​​​ഗം വാ​​​യി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഈ​​​ശോ​​​ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ച്ചു; ഈ ​​​വ​​​ച​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി.

ഈ​​​ശോമി​​​ശി​​​ഹാ ആ​​​ത്മാ​​​വി​​​ന്‍റെ​​​യും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ​​​യും വി​​​മോ​​​ച​​​ക​​​നും ര​​​ക്ഷ​​​ക​​​നു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഈ​​​ശോ​​​യെ ച​​​രി​​​ത്ര​​​ത്തി​​​ൽ കാ​​​ണു​​​ന്ന​​​ത് സ​​​മ​​​ഗ്രവി​​​മോ​​​ച​​​ക​​​നാ​​​യാ​​​ണ്. ത​​​ന്‍റെ കു​​​രി​​​ശി​​​ലെ ബ​​​ലി വ​​​ഴി​​​യാ​​​യി ഈ​​​ശോ മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തെ പാ​​​പ​​​ത്തി​​​ൽ​​​നി​​​ന്നും ശാ​​​പ​​​ത്തി​​​ൽ​​​നി​​​ന്നും പി​​​ശാ​​​ചി​​​ൽ​​​നി​​​ന്നും മോ​​​ചി​​​പ്പി​​​ച്ചു.

അ​​​ങ്ങ​​​നെ പാ​​​പ​​​പ​​​ങ്കി​​​ല​​​മാ​​​യി​​​രു​​​ന്ന മ​​​നു​​​ഷ്യാ​​​ത്മാ​​​വി​​​നെ വീ​​​ണ്ടെ​​​ടു​​​ത്ത് വി​​​ശു​​​ദ്ധീ​​​ക​​​രി​​​ച്ച്, ര​​​ക്ഷി​​​ച്ചു. ന​​​ശ്വ​​​ര​​​മാ​​​യ മ​​​നു​​​ഷ്യശ​​​രീ​​​ര​​​ത്തി​​​ൽ വ​​​സി​​​ക്കു​​​ന്ന ആ​​​ത്മാ​​​വി​​​നെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം മ​​​നു​​​ഷ്യ​​​ശ​​​രീ​​​ര​​​ത്തി​​​ന് ഈ​​​ശോ അ​​​ന​​​ശ്വ​​​ര​​​ത പ്ര​​​ദാ​​​നം​​​ചെ​​​യ്തു. അ​​​ന്ത്യ​​​ദി​​​ന​​​ത്തി​​​ൽ ദൈ​​​വം മ​​​നു​​​ഷ്യ​​​ശ​​​രീ​​​ര​​​ത്തെ ഉ​​​യി​​​ർ​​​പ്പി​​​ച്ച് പു​​​തു​​​താ​​​ക്കു​​​ന്നു.

അ​​​ന്ത്യ​​​ദി​​​ന​​​ത്തി​​​ൽ ഉ​​​യി​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട ശ​​​രീ​​​ര​​​ത്തെ​​​യും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​യും നി​​​ഷേ​​​ധി​​​ച്ചു​​​കൊ​​​ണ്ട​​​ല്ല ഈ​​​ശോ സു​​​വി​​​ശേ​​​ഷം അ​​​റി​​​യി​​​ച്ച​​​ത്.

‘സ്വ​​​ർ​​​ഗം സ്വ​​​ന്ത​​​മാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ത​​​ന്‍റെ മു​​​ഖം അ​​​പ​​​ര​​​നി​​​ൽ​​​ക്ക​​​ണ്ട് വി​​​ശ​​​ക്കു​​​ന്ന​​​വ​​​ന് ആ​​​ഹാ​​​ര​​​വും ദാ​​​ഹി​​​ക്കു​​​ന്ന​​​വ​​​ന് വെ​​ള്ള​​വും പാ​​​ർ​​​പ്പി​​​ട​​​മി​​​ല്ലാ​​​ത്ത​​​വ​​​ന് പാ​​​ർ​​​പ്പി​​​ട​​​വും പ​​​ര​​​ദേ​​​ശി​​​ക്ക് അ​​​ഭ​​​യ​​​വും രോ​​​ഗി​​​ക്ക് ചി​​​കി​​​ത്സ​​​യും കാ​​​രാ​​​ഗൃ​​​ഹ​​​വാ​​​സി​​​ക്ക് നീ​​​തി​​​യും സാ​​​മിപ്യ​​​വും സം​​​ല​​​ഭ്യ​​​മാ​​​ക്ക​​​ണം’ എ​​​ന്ന് അ​​​ഞ്ച് അ​​​പ്പം​​​കൊ​​​ണ്ട് അ​​​യ്യാ​​​യി​​​രം പേ​​​രെ തീ​​​റ്റി​​​പ്പോ​​​റ്റി​​​യ​​​വ​​​നും അ​​​നേ​​​ക​​​രു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ന് സൗ​​​ഖ്യം ന​​​ൽ​​​കി​​​യ​​​വ​​​നു​​​മാ​​​യ ഈ​​​ശോ എ​​​ന്ന സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ൻ പ​​​ഠി​​​പ്പി​​​ച്ചു.


സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്ക് അ​​​നി​​​വാ​​​ര്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ​​​ങ്കു​​​വ​​​യ്പ്, സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ സ​​​ക്കേ​​​വൂ​​​സി​​​ലും ലേ​​​വി​​​യി​​​ലും സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​യി സു​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ൽ നാം ​​​വാ​​​യി​​​ക്കു​​​ന്നു.

ദേ​​​വാ​​​ല​​​യ​​​ത്തെ ക​​​ച്ച​​​വ​​​ട​​​സ്ഥ​​​ല​​​മാ​​​ക്കി​​​യ​​​വ​​​രെ സ​​​മ​​​ഗ്രവി​​​മോ​​​ച​​​ക​​​ൻ ആ​​​ട്ടി​​​യോ​​​ടി​​​ച്ചു.​​സ്ത്രീ​​​ക​​​ളെ​​​യും അ​​​ടി​​​മ​​​ക​​​ളെ​​​യും മൃ​​​ഗ​​​ങ്ങ​​​ളെ​​​യും വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യി​​​രു​​​ന്ന ഒ​​​രു പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​കൊ​​​ണ്ട് സ്ത്രീ​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും ഔ​​​ന്നത്യ​​​ത്തി​​​നു​​​മാ​​​യി സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ൻ പ്ര​​​യ​​​ത്നി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പു​​​രു​​​ഷാ​​​രം ക​​​ല്ലെ​​​റി​​​ഞ്ഞു​​​കൊ​​​ല്ലെ​​ണ​​മെ​​ന്ന് വി​​​ധി​​​ക​​​ല്പി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച വ്യ​​​ഭി​​​ചാ​​​രി​​​ണി​​​യോ​​​ട് സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ൻ പ​​​റ​​​ഞ്ഞു: ‘ഞാ​​​നും നി​​​ന്നെ വി​​​ധി​​​ക്കു​​​ന്നി​​​ല്ല, മേ​​​ലി​​​ൽ പാ​​​പം ചെ​​​യ്യ​​​രു​​​ത്’.

വ്യ​​​ഭി​​​ചാ​​​രി​​​ണി​​​യി​​​ൽ​​​പോ​​​ലും ദൈ​​​വ​​​മു​​​ഖം ദ​​​ർ​​​ശി​​​ച്ച ദൈ​​​വ​​​പു​​​ത്ര​​​ൻ എ​​​ല്ലാ​​​വ​​​രാ​​​ലും പ​​​രി​​​ത്യ​​​ക്ത​​​നാ​​​യി, അ​​​വ​​​ഹേ​​​ളി​​​ക്ക​​​പ്പെ​​​ട്ട്, നി​​​ന്ദ്യ​​​നാ​​​യി പ​​​ര​​​സ്യ​​​വി​​​ചാ​​​ര​​​ണയെ തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ളോ​​​ടൊ​​​പ്പം കു​​​രി​​​ശി​​​ൽ തൂ​​​ക്ക​​​പ്പെ​​​ട്ടു. ത​​​ന്‍റെ സ​​​ഹ​​​ന​​​ത്തി​​​നി​​​ട​​​യി​​​ലും സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ൻ ത​​​ന്നെ ദ്രോ​​​ഹി​​​ച്ച​​​വ​​​രോ​​​ട് ക്ഷ​​​മി​​​ച്ചു​​​കൊ​​​ണ്ട് താ​​​ൻ പ​​​ഠി​​​പ്പി​​​ച്ച ശ​​​ത്രു​​​സ്നേ​​​ഹം പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി. മാ​​​ത്ര​​​മ​​​ല്ല ‘നീ ​​​ഇ​​​ന്ന് എ​​​ന്നോ​​​ടു​​​കൂ​​​ടെ പ​​​റു​​​ദീ​​​സ​​​യി​​​ലാ​​​യി​​​രി​​​ക്കും’ എ​​​ന്നു​​​പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ട് ക​​​രു​​​ണ​​​യ്ക്കാ​​​യി യാ​​​ചി​​​ച്ച കു​​​റ്റ​​​വാ​​​ളി​​​യെ ഈ​​​ശോ ര​​​ക്ഷി​​​ച്ചു.

ആ​​​ത്മാ​​​വി​​​ന്‍റെ​​​യും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ​​​യും വീ​​​ണ്ടെ​​​ടു​​​പ്പു​​​കാ​​​ര​​​നും ര​​​ക്ഷി​​​താ​​​വു​​​മാ​​​യ സ​​​മ​​​ഗ്ര വി​​​മോ​​​ച​​​ക​​​ന്‍റെ സു​​​വി​​​ശേ​​​ഷം മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളേ​​​ക്കാ​​​ൾ ഇ​​​ന്ന് ഏ​​​റെ പ്ര​​​ഘോ​​​ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ അ​​​ന്യാ​​​യ​​​ങ്ങ​​​ളും അ​​​നീ​​​തി​​​ക​​​ളും അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ളും ഇ​​​ന്നും ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​നെ പി​​​ൻ​​​പ​​​റ്റു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​ലോ​​​ക ജീ​​​വി​​​ത​​​ത്തി​​​ൽ, സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ന്‍റെ ഗ​​​തി​​​വ​​​രും എ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടും വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ജീ​​​വി​​​ത​​​ത്തി​​​ലെ വി​​​ജ​​​യ​​​വും സ​​​ന്തോ​​​ഷ​​​വും മു​​​ന്നി​​​ൽ​​​ക​​​ണ്ടു​​​കൊ​​​ണ്ടും സ​​​മ​​​ഗ്ര​​​വി​​​മോ​​​ച​​​ക​​​ന്‍റെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ തു​​​ട​​​രാ​​​ൻ ഈ ​​​വി​​​മോ​​​ച​​​ക​​​ന്‍റെ ജ​​​ന്മോ​​​ത്സ​​​വം പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ!