തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ക​​​ര​​​ട് വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച് ആ​​​കെ 16,896 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. ഏ​​​റ്റ​​​വും അ​​​ധി​​​കം പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്- 2,834 എ​​​ണ്ണം.

ഏ​​​റ്റ​​​വും കു​​​റ​​​വ് ല​​​ഭി​​​ച്ച​​​ത് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലും. ആ​​​കെ 400. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ആ​​​കെ 11,874 ഉം, ​​​മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 2,864 ഉം, ​​​കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ 1,607 ഉം ​​​പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 874, കൊ​​​ല്ലം 149, എ​​​റ​​​ണാ​​​കു​​​ളം 129, തൃ​​​ശൂ​​​ർ 190, കോ​​​ഴി​​​ക്കോ​​​ട് 181, ക​​​ണ്ണൂ​​​ർ 84 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.​​ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത് ആ​​​ന​​​ക്ക​​​യം ആ​​​ണ്. 96 എ​​​ണ്ണം. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കൊ​​​ടു​​​വ​​​ള്ളി​​​യാ​​​ണ്. 308. സം​​​സ്ഥാ​​​ന​​​ത്തെ 30 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പ​​​രാ​​​തി​​​ക​​​ൾ ഒ​​​ന്നു​​​മി​​​ല്ല.

ക​​​മ്മീ​​​ഷ​​​നു ല​​​ഭി​​​ച്ച് മു​​​ഴു​​​വ​​​ൻ പ​​​രാ​​​തി​​​ക​​​ളും ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ മു​​​ഖേ​​​ന അ​​​ന്വേ​​​ഷി​​​ക്കും. ക​​​മ്മീ​​​ഷ​​​ൻ പ​​​രാ​​​തി​​​ക്കാ​​​രെ അ​​​ത​​​തു ജി​​​ല്ലാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ൽ കേ​​​ൾ​​​ക്കു​​​ക​​​യും ചെ​​​യ്യും.


ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഹീ​​​യ​​​റിം​​​ഗി​​​ന്‍റെ തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വും പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. പ​​​രാ​​​തി​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടും നേ​​​രി​​​ൽ കേ​​​ട്ട വി​​​വ​​​ര​​​ണ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​യി​​​രി​​​ക്കും ക​​​മ്മീ​​​ഷ​​​ൻ അ​​​ന്തി​​​മ വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 17,337 വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ 3,241 വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ 421 വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​ന​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്.

2011 ലെ ​​​സെ​​​ൻ​​​സ​​​സ് ജ​​​ന​​​സം​​​ഖ്യ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് വാ​​​ർ​​​ഡ് പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ബ്ളോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും വാ​​​ർ​​​ഡ് പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​നം ന​​​ട​​​ത്തും.