മനുഷ്യാവകാശ കമ്മീഷൻ ഉപന്യാസ മത്സരം: നിധി ജീവന് ഒന്നാംസ്ഥാനം
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ‘തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കോഴിക്കോട് ഗവ. ലോ കോളജിലെ ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ വിദ്യാർഥിനി നിധി ജീവൻ ഒന്നാം സ്ഥാനത്തിന് അർഹയായതായി കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അറിയിച്ചു.
കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബികോം എൽഎൽബി ഒന്നാം സെമസ്റ്റർ വിദ്യാർഥിനി സി. രാഖേന്ദു മുരളിക്കാണ് രണ്ടാം സ്ഥാനം.
തിരുവനന്തപുരം ഗവ. ലോ കോളജിലെ ബിഎ എൽഎൽബി ഏഴാം സെമസ്റ്റർ വിദ്യാർഥിനി ജി.ആർ. ശിവരഞ്ജിനിക്കാണ് മൂന്നാം സ്ഥാനം.
വിജയികൾക്കുള്ള സമ്മാനദാനം 10ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയം സെമിനാർ ഹാളിൽ നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ നിയമമന്ത്രി പി. രാജീവ് നിർവഹിക്കും.