കൊ​​​ച്ചി: സി​​​പി​​​എം വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍​ന്ന ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബി​​​പി​​​ന്‍ സി. ​​​ബാ​​​ബു ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഭാ​​​ര്യ ന​​​ല്‍​കി​​​യ ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​ക്കൃ​​​ഷ്ണ​​​ന്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

പാ​​​ര്‍​ട്ടി വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള രാ​​ഷ്‌​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലാ​​​ണ് പ​​​രാ​​​തി​​​ക്കു പി​​​ന്നി​​​ലെ​​​ന്നും പ​​​രാ​​​തി അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ത​​​ന്‍റെ പി​​​താ​​​വി​​​ല്‍നി​​​ന്ന് ബി​​​പി​​​ന്‍ സി. ​​​ബാ​​​ബു പ​​ത്തു ല​​​ക്ഷം രൂ​​​പ സ്ത്രീ​​​ധ​​​നം വാ​​​ങ്ങി​​​യെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​ധ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശാ​​​രീ​​​രി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ചെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​​ട്ടി ഭാ​​​ര്യ മി​​​നി​​​സ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.