കേരള യൂത്ത് കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു
Friday, December 6, 2024 2:07 AM IST
കൊച്ചി: കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ 2025 ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടത്തുന്ന കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ (കെവൈസി) ലോഗോ പ്രകാശനം ചെയ്തു.
യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ആര്.ക്രിസ്തുദാസ്, യൂത്ത് കമ്മീഷന് വൈസ് ചെയര്മാന്മാരായ ബിഷപ് മാത്യൂസ് മാര്‍ പോളികാര്പസ്, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്നു പ്രകാശനം നിര്‍വഹിച്ചു.
കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് അനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാലിന്‍ ജോസഫ്, സെക്രട്ടറിമാരായ ജെ.സി. അഗസ്റ്റിന് ജോണ്‍, സുബിന് കെ. സണ്ണി, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലാക്കര, കെസിവൈഎം കോതമംഗലം രൂപത പ്രസിഡന്റ് ജെറിന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.