ഇടവേള ബാബുവിനെതിരായ പീഡന പരാതി: സ്റ്റേ രണ്ടാഴ്ചത്തേക്കു നീട്ടി
Friday, December 6, 2024 2:07 AM IST
കൊച്ചി: ജൂണിയര്‍ നടിയുടെ പരാതിയില്‍ ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസില്‍ ഹൈക്കോടതിയുടെ സ്റ്റേ രണ്ടാഴ്ചത്തേക്കുകൂടി നീട്ടി.
സിനിമയില്‍ അവസരവും സംഘടനയില്‍ അംഗത്വവും ലഭിക്കാന്‍ ലൈംഗികതാത്പര്യത്തോടെ ഇടപെട്ടെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനിയായ നടി നല്കിയ പരാതിയിലാണു കേസെടുത്തിരുന്നത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നല്കിയ ഹര്‍ജിയിലാണു നിര്‍ദേശം. ‘അമ്മ’യുടെ അംഗത്വത്തിന് ഫീസ് രണ്ടു ലക്ഷമാണെന്നും അഡ്ജസ്റ്റ് ചെയ്താല്‍ ഈ തുക നല്‍കേണ്ടതില്ലെന്ന് ഹര്ജിക്കാരന് പറഞ്ഞെന്നുമാണ് നടിയുടെ പരാതി.