ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് സതീശന്
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമാണ്.
പാര്‍ട്ടി ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ജോലി കൊടുത്ത് കുഞ്ഞുങ്ങളോടു പോലും ക്രൂരത കാട്ടുന്ന സ്ഥലമായി ശിശുക്ഷേമ സമിതി മാറി. ആരോപണം നേരിടുന്നവര്‍ തന്നെയാണ് ഇപ്പോഴും അവിടെ തുടരുന്നത്.
കുട്ടികളെ മാറ്റിയെന്നും കടത്തിയെന്നും ആരോപണം നേരിട്ടവർ ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ താവളമാണ് ശിശുക്ഷേമസ മിതി. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് സതീശൻ പറഞ്ഞു.