കാളീരാജ് മഹേഷ്കുമാർ ഇന്റലിജൻസ് ഐജി
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു സംസ്ഥാനത്തു മടങ്ങിയെത്തിയ കാളിരാജ് മഹേഷ് കുമാറിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.
ഇന്റലിജൻസ് മേധാവിയായ എഡിജിപി പി. വിജയൻ കഴിഞ്ഞാൽ പിന്നീട് ഡിഐജി തസ്തികയിൽ മാത്രമാണ് ആളുണ്ടായിരുന്നത്. ഐജി തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയുടെ പൂർണ അധിക ചുമതലയും മഹേഷ്കുമാർ വഹിക്കും.