ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് സമ്മേളനം
Friday, December 6, 2024 2:07 AM IST
കൊച്ചി: അസോസിയേഷന് ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം ഇന്നുമുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. ഇന്നു വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം.
‘ഒരുമിച്ച് നാളെയിലേക്ക്’ എന്ന പ്രമേയവുമായി നടക്കുന്ന പരിപാടിയില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയിലെ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ വിദഗ്ധര്‍ പങ്കെടുക്കും.
സമ്മേളനത്തിൽ റോബട്ടിക് ശസ്ത്രക്രിയകള്‍, പ്രിവന്റീവ് ഓങ്കോളജി, കോള്‍പോസ്കോപ്പി എന്നിവയില്‍ പ്രത്യേക ശില്പശാലകള് നടക്കും.