ഇന്ത്യ റബര്‍ ഉത്പന്നങ്ങളുടെ പ്രാഥമിക വിതരണക്കാരാകും: ഐആര്‍ഐ ചെയര്മാന്
Friday, December 6, 2024 2:07 AM IST
കൊച്ചി: ലോകമെമ്പാടുമുള്ള ടയറുകള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യസംരക്ഷണം, പാദരക്ഷകള്‍, മറ്റു റബര്‍ ഘടകങ്ങള്‍ എന്നിവയ്ക്കായുള്ള റബര്‍ ഉത്പന്നങ്ങളുടെ പ്രാഥമിക വിതരണക്കാരായി 2030ഓടെ ഇന്ത്യ ഉയര്‍ന്നുവരാന്‍ ഒരുങ്ങുകയാണെന്ന് ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ആര്. മുഖോപാധ്യായ. കൊച്ചിയില്‍ ‘റബര്കോണ് 2024’ന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2030ഓടെ ഇന്ത്യയിലെ പ്രതിശീര്‍ഷ റബര്‍ ഉപഭോഗം നിലവിലെ 1.3 കിലോയില്‍നിന്ന് 2.5 കിലോഗ്രാമായി ഉയരും. 2030ല്‍ മൊത്തം റബര്‍ ഉപഭോഗം 1.8 ദശലക്ഷം ടണ്ണില്‍നിന്നു 3.6 ദശലക്ഷം ടണ്ണായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദശലക്ഷം പരിശീലനവും വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷിയുടെ ആവശ്യകതയുണ്ടെന്ന് ഡോ. മുഖോപാധ്യായ പറഞ്ഞു.
അഗ്നി മിസൈലിന്റെ മുന്‍ പ്രോജക്ട് ഡയറക്ടറും നിലവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷന്റെ വൈസ് ചാന്‍സലറുമായ ഡോ. ടെസി തോമസ് ത്രിദിന റബര്കോണ് 2024ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജെകെ ടയേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയക്ടര്‍ അന്‍ഷുമാന്‍ സിംഘാനിയ പ്രസംഗിച്ചു. കേരളത്തില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, പോളണ്ട്, യുകെ, യുഎസ്എ, കാനഡ, ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, ചൈന, ശ്രീലങ്ക, സൗത്ത് കൊറിയ, ജപ്പാന്, തായ്വാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 90 വിദഗ്ധരുടെ പ്രബന്ധങ്ങളും 18 പോസ്റ്റര്‍ അവതരണങ്ങളുമുണ്ടാകും.