എഫ്എപി ഇന്ത്യ പുരസ്കാരം : ഒന്പത് അമൃതവിദ്യാലയങ്ങൾക്ക് നേട്ടം
Friday, December 6, 2024 2:06 AM IST
തിരുവനന്തപുരം: ഫെഡറേഷൻ & അസോസിയേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് (എഫ് എ പി) കേരള ചാപ്റ്റർ ഏർപ്പെടുത്തിയ എഫ്എ പി ഇന്ത്യ 2024 പുരസ്കാരത്തിന് കേരളത്തിൽ ഒന്പത് അമൃത വിദ്യാലയങ്ങൾ അർഹരായി.
വിവിധ വിഭാഗങ്ങളിലായി പാലക്കാട്, തിരുവനന്തപുരം, കൊടുങ്ങല്ലൂർ, നെടുമങ്ങാട്, കൊച്ചി, പുതിയകാവ്, തലശേരി, തൃശൂർ, പുൽപ്പള്ളി എന്നീ അമൃത വിദ്യാലയങ്ങൾക്കാണ് പുരസ്കാരം.
അക്കാദമിക്ക് രംഗത്തെ മികച്ച സ്കൂളുകളായി അമൃതവിദ്യാലയത്തിന്റെ പാലക്കാട്, തിരുവനന്തപുരം സ്കൂളുകളെയും സ്പോർട്ട്സ് രംഗത്തെ മികച്ച സ്കൂളായി അമൃത വിദ്യാലയം കൊച്ചിയെയും, സോഷ്യൽ അച്ഛീവ്മെന്റ്സ് & പവർ ബ്രിഡ്ജ് വിഭാഗത്തിൽ മികച്ച സ്കൂളായി നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനെയും തെരഞ്ഞെടുത്തു.
അഡ്മിനിസ്ട്രേഷൻ & ഇന്നവേഷൻ വിഭാഗത്തിൽ മികച്ച പ്രിൻസിപ്പൽമാരായി ബ്രഹ്മചാരിണി സമാരാദ്ധ്യാമൃത (അമൃത വിദ്യാലയം തലശേരി), സ്വാമിനി ശ്രീചരണാമൃത (അമൃത വിദ്യാലയം പുതിയകാവ്) എന്നിവരെയും ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിൽ മികച്ച പ്രിൻസിപ്പലായി സ്വാമിനി ഗുരുപ്രിയാമൃത (അമൃത വിദ്യാലയം കൊടുങ്ങല്ലൂർ) യെയും മികച്ച അധ്യാപകരായി ബ്രഹ്മചാരിണി സാമഗീതാമൃത (പ്രിൻസിപ്പൽ, അമൃത വിദ്യാലയം അയ്യന്തോൾ, തൃശൂർ), സൈജൻ കുമാർ (പ്രിൻസിപ്പൽ, അമൃത വിദ്യാലയം പുൽപ്പള്ളി) എന്നിവരെയും തെരഞ്ഞെടുത്തു.