കൊ​​​ച്ചി: ട്രെ​​​യി​​​നി​​​ല്‍ യു​​​വ​​​തി​​​ക്കു​​നേ​​​രെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​ഐ​​​ക്കെ​​​തി​​​രേ കേ​​​സ്. അ​​​ഗ​​​ളി എ​​​സ്എ​​​ച്ച്ഒ കെ. ​​​അ​​​ബ്‌​​ദു​​ൾ ​ഹ​​​ക്കീ​​​മി​​​നെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്.

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​നി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. ചൊ​​​വ്വാ​​​ഴ്ച പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ബ്‌​​ദു​​​ള്‍ ഹ​​​ക്കിം ശ​​​ബ​​​രി​​​മ​​​ല ഡ്യൂ​​​ട്ടി​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സീ​​​റ്റ് ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ യു​​​വ​​​തി​​​യു​​​ടെ അ​​​ടു​​​ത്തു ചെ​​​ന്നി​​​രു​​​ന്ന ഇ​​​യാ​​​ള്‍ യു​​​വ​​​തി​​​യെ ക​​​ട​​​ന്നു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വ​​​തി ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെ​​​​ത്തു​​​ട​​​ര്‍​ന്ന് മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ര്‍ ചേ​​​ര്‍​ന്ന് ഇ​​​യാ​​​ളെ പോ​​​ലീ​​​സി​​​ല്‍ ഏ​​​ല്‍​പ്പി​​​ച്ചു.


പോ​​​ലീ​​​സാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്ന് ഇ​​​യാ​​​ളെ ഇ​​​വി​​​ടെ​​​നി​​​ന്നു പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ച​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം. തു​​​ട​​​ര്‍​ന്ന് റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് യു​​​വ​​​തി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​ബ്‌​​ദു​​​ള്‍ ഹ​​​ക്കീ​​​മി​​​നെ പ്ര​​​തി​​​ചേ​​​ര്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.