“വാട്സ് യുവര്‍ ഹൈ’’: വിജയികളെ പ്രഖ്യാപിച്ചു
Friday, December 6, 2024 2:06 AM IST
കൊച്ചി: ലഹരിവിരുദ്ധ കാമ്പയിനായ “വാട്സ് യുവര്‍ ഹൈ’’വാള് ആര്‍ട്ട് മത്സരത്തിന്റെ മൂന്നാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
ക്രിയേറ്റീവ് ഏജന്‍സി പോപ്കോണ്‍ കേരള ക്രിക്കറ്റ് ലീഗ് ടീമായ തൃശൂര്‍ ടൈറ്റന്‍സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന് ബാബു ഒന്നാം സ്ഥാനം നേടി.
കൊടുങ്ങല്ലൂര്‍ സ്വദേശി റഷീദ് സുലൈമാന്‍, കണ്ണൂര്‍ സ്വദേശി സി. നിധിന് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. കൊച്ചി ലോട്ടസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്കാരം വിതരണം ചെയ്തു.
ചലച്ചിത്ര കലാസംവിധായകന്‍ അജയന് ചാലിശേരിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.