പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ കൊച്ചിയില്‍
Monday, October 7, 2024 1:06 AM IST
കൊച്ചി: നൂറിലധികം രാജ്യങ്ങളില്‍നിന്നായി 1600ലധികം മലയാളികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ 2025 ഓഗസ്റ്റ് 14, 15, 16 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഒമ്പത് പ്രവര്‍ത്തന മേഖലകളില്‍നിന്നായി ഗ്ലോബല്‍ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബല്‍ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്‍ജിനിയറിംഗ്, സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം, രാഷ്ട്രീയ പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ഗ്ലോബല്‍ മലയാളി രത്ന പുരസ്കാരം നല്‍കുന്നത്. ഗ്ലോബല്‍ മലയാളി സൗന്ദര്യമത്സരത്തില്‍ ഏതു രാജ്യത്തുനിന്നുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം.
ഇതോടനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപക മേള, കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതലറിയാനും രജിസ്റ്റര്‍ ചെയ്യാനുമായി www.global malayaleefestival.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.