വാതില്‍പ്പടി കരാറുകാര്‍ 15 മാസക്കാലം സാധനസാമഗ്രികള്‍ എഫ്സിഐ ഗോഡൗണില്‍നിന്നും എടുത്ത് എന്‍എഫ്എസ്എ ഗോഡൗണുകളിലും അവിടെനിന്നും റേഷന്‍കടകളിലും എത്തിച്ച് ബില്ല് സമര്‍പ്പിക്കുന്ന മുറയ്ക്ക് 90 ശതമാനംതുക ഉടനെ നല്‍കണമെന്നും ബാക്കി പത്തുശതമാനം ഓഡിറ്റ് നടത്തി മൂന്നുമാസത്തിനകം കരാറുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് വ്യവസ്ഥ. എന്നാല്‍ ആറുമാസക്കാലമായി ഈ വ്യവസ്ഥ താറുമാറിലാണ്. മില്ലുകളില്‍നിന്നും കുത്തരി എന്‍എഫ്എസ് ഗോഡൗണുകളില്‍ എത്തിച്ചിരുന്നതും ഈ കരാറുകാരാണ്.
എന്‍എഫ്എസ്എ ഗോഗൗണുകളിലെ കയറ്റിയിറക്ക് തൊളിലാളികളുടെ ക്ഷേമനിധി കരാറുകാര്‍ അടയ്ക്കണമെന്നാണ് കരാറിലെ നിബന്ധന. ക്ഷേമനിധി യഥാസമയം അടച്ചില്ലെങ്കില്‍ ഡമറേജ് ചാര്‍ജ് 25 ശതമാനം അടയ്ക്കേണ്ടിവരും.
കരാര്‍ പ്രകാരമുള്ള തുക കരാറുകാര്ക് ലഭിച്ചില്ലെങ്കിലും ക്ഷേമനിധി അടയ്ക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്. ക്ഷേമനിധിയും പലിശയും അടക്കാതെ വന്നാല്‍ റവന്യു റിക്കവറി നോട്ടീസ് വരുന്നതായും ഇത് കടക്കെണിയാണെന്നും വാതില്‍പ്പടി കരാറുകാര്‍ പറഞ്ഞു.
ഈ മേഖലയിലെ പ്രതിസന്ധിക്കു കാരണം ഭക്ഷ്യവകുപ്പും ധനവകുപ്പും തമ്മിലുള്ള കിടമത്സരമാണെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കേരള ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, എന്‍എഫ്എസ്എ സംസ്ഥാന പ്രസിഡന്റ് തമ്പി മേട്ടുതറ ആവശ്യപ്പെട്ടു.