സേ ​​​പ​​​രീ​​​ക്ഷാഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു ; എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 99.96
സേ ​​​പ​​​രീ​​​ക്ഷാഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു ; എ​​​സ്എ​​​സ്എ​​​ൽ​​​സി  വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 99.96
Friday, June 21, 2024 3:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 1066 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ നാ​​​ലു​​​പേ​​​രു​​​ടെ​യും പ​​​രീ​​​ക്ഷാ​​​ഫ​​​ലം ആ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​സ്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ​​​യ ശ​​​ത​​​മാ​​​നം 98.97 ഉം ​​​ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സേ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 100 ഉം ​​​ആ​​​ണ്. സേ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ റി​​​സ​​​ൾ​​​ട്ട് കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ൾ 99.96 ആ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം.

ആ​​​കെ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 427153 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 426725 പേ​​​ർ ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​രീ​​​ക്ഷാ റി​​​സ​​​ൾ​​​ട്ട് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (https://sslcexam.kerala.gov.in) ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.