ഇന്ന് ലഹരി വിരുദ്ധ ദിനം: ല​ഹ​രി​യി​ല്‍നി​ന്നു മോ​ച​നം നേ​ടി​യ​ത് 9,909 പേ​ര്‍
ഇന്ന് ലഹരി വിരുദ്ധ ദിനം: ല​ഹ​രി​യി​ല്‍നി​ന്നു  മോ​ച​നം നേ​ടി​യ​ത് 9,909  പേ​ര്‍
Wednesday, June 26, 2024 1:43 AM IST
സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍

കൊ​​​ച്ചി: എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ വി​​​മു​​​ക്തി പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ല​​​ഹ​​​രി​​​യി​​​ല്‍നി​​​ന്നു മോ​​​ച​​​നം നേ​​​ടി​​​യ​​​ത് 9,909 പേ​​​ർ. 2018 ന​​​വം​​​ബ​​​ര്‍ മു​​​ത​​​ല്‍ 2024 ഏ​​​പ്രി​​​ല്‍ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​മു​​​ക്തി ഡി- ​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.

ഇ​​​തു​​​വ​​​രെ 1,19,556 പേ​​​രാ​​​ണ് കൗ​​​ണ്‍സ​​​ലിം​​​ഗി​​​നും ല​​​ഹ​​​രി ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​യി ഔ​​​ട്ട് പേ​​​ഷ്യ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ല​​​ഹ​​​രി​​​യി​​​ല്‍നി​​​ന്നു സൗ​​​ഖ്യം നേ​​​ടി​​​യെ​​​ടു​​​ത്തത് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്- 1,300 പേ​​​ര്‍. 1,099 പേ​​​രു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യും 1,063 പേ​​​രു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​മാ​​​ണ് തൊ​​​ട്ടു​​​പി​​​ന്നി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍നി​​​ന്ന് 392 പേ​​​ര്‍ വി​​​മു​​​ക്തി മി​​​ഷ​​​നി​​​ലെ ഡി- ​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലൂ​​​ടെ മ​​​നോ​​​നി​​​ല വീ​​​ണ്ടെ​​​ടു​​​ത്തു. 177 പേ​​​ര്‍ ല​​​ഹ​​​രി​​​യി​​​ല്‍നി​​​ന്നു മോ​​​ച​​​നം നേ​​​ടി​​​യ വ​​​യ​​​നാ​​​ടാ​​​ണ് ല​​​ഹ​​​രി​​​യു​​​ടെ നീ​​​രാ​​​ളി​​​പ്പി​​​ടി​​​ത്ത​​​ത്തി​​​ല്‍ പി​​​ന്നി​​​ലു​​​ള്ള​​​ത്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ കൗ​​​ണ്‍സ​​​ലിം​​​ഗി​​​നും ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​യി എ​​​ത്തി​​​യ​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്- 14,698 പേ​​​ര്‍. 12,425 പേ​​​രു​​​മാ​​​യി തൃ​​​ശൂ​​​ര്‍ ജി​​​ല്ല ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 12,056 പേ​​​രു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ല്‍നി​​​ന്ന് 3,647 പേ​​​രാ​​​ണ് വി​​​മു​​​ക്തി മി​​​ഷ​​​ന്‍റെ ഡി- ​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​രു​​​ടെ കൗ​​​ണ്‍സ​​​ലിം​​​ഗും ചി​​​കി​​​ത്സ​​​യും തു​​​ട​​​രു​​​ക​​​യാ​​​ണ്.

മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, പു​​​ക​​​യി​​​ല എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കു​​​ക, നി​​​യ​​​മ​​​വി​​​രു​​​ദ്ധ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണം, ക​​​ട​​​ത്ത​​​ല്‍ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തി ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വി​​​മു​​​ക്തി മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. ല​​​ഹ​​​രി​​​വി​​​മു​​​ക്ത കേ​​​ര​​​ളം എ​​​ന്ന ആ​​​ശ​​​യ​​​മാ​​​ണു വി​​​മു​​​ക്തി മി​​​ഷ​​​നി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

സ്ത്രീ​​​ക​​​ള്‍ക്കും കു​​​ട്ടി​​​ക​​​ള്‍ക്കും പ്ര​​​ത്യേ​​​ക ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഡി-​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​മു​​​ക്തി ഡി-​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 9400069409
കൊ​​​ല്ലം - 9400069441
പ​​​ത്ത​​​നം​​​തി​​​ട്ട - 9400069468
ആ​​​ല​​​പ്പു​​​ഴ - 9400069488
കോ​​​ട്ട​​​യം - 9400069511
ഇ​​​ടു​​​ക്കി - 9400069532
എ​​​റ​​​ണാ​​​കു​​​ളം - 9400069564
തൃ​​​ശൂ​​​ര്‍ - 9400069589
പാ​​​ല​​​ക്കാ​​​ട് - 9400069588
മ​​​ല​​​പ്പു​​​റം - 9400069646
കോ​​​ഴി​​​ക്കോ​​​ട് - 9400069675
വ​​​യ​​​നാ​​​ട് - 9400069663
ക​​​ണ്ണൂ​​​ര്‍ - 9400069695
കാസര്‍ഗോഡ് - 9400069723
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.