സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
Thursday, August 13, 2020 12:22 AM IST
കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാർ പടിഞ്ഞാറേചരുവില്‍ മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മത്തായിയുടെ ഭാര്യ ഷീബമോളാണ് ഹര്‍ജി നല്‍കിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് മത്തായി മരിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സിബിഐ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ദേശീയ ഏജന്‍സിയെ അന്വേഷണത്തിനു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.