പരിശോധനയിൽ ഇന്ത്യ ഏറെ പിന്നിൽ
പരിശോധനയിൽ ഇന്ത്യ ഏറെ പിന്നിൽ
Thursday, April 2, 2020 1:11 AM IST
ലോ​ക്ക്ഡൗ​ണി​നൊ​പ്പം സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ത്ത​ത് കോ​വി​ഡ്-19 വൈ​റ​സ്ബാ​ധ​യെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യേ​റു​ന്നു. രോ​ഗ​ബാ​ധ​യെ ചെ​റു​ക്കു​ന്ന​തി​ന് മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം സാ​മ്പി​ൾ പ​രി​ശോ​ധ​ന വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും പ​രി​ശോ​ധ​ന​യി​ൽ വേ​ണ്ട​ത്ര വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ളം മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ശു​ഷ്കാ​ന്തി​കാ​ട്ടു​ന്ന​ത്. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ​തോ​തു നോ​ക്കി​യാ​ൽ ഇ​ന്ത്യ​യി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

മാ​ർ​ച്ച് 30വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 38,442 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ പ​രി​ശോ​ധി​ച്ച​ത്. അ​താ​യ​ത് പ​ത്തു ല​ക്ഷം പേ​രി​ൽ 32 പേ​രെ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ളൂ. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ പ​രി​ശോ​ധ​നാ തോ​തി​ന്‍റെ 60 ഇ​ര​ട്ടി​യാ​ണ് ഇം​ഗ്ല​ണ്ടി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു ല​ക്ഷം പേ​ർ​ക്ക് 1,921 സാ​മ്പി​ളു​ക​ൾ എ​ന്ന തോ​തി​ൽ അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​ക​ഴി​ഞ്ഞു. ആ​കെ 1,27,737 പ​രി​ശോ​ധ​ന​ക​ൾ ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്നു. അ​മേ​രി​ക്ക​യി​ലാ​ക​ട്ടെ ഇ​ന്ത്യ​ൻ തോ​തി​നേ​ക്കാ​ൾ 82 ഇ​ര​ട്ടി പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ആ​കെ 8,51,578 സാ​മ്പി​ളു​ക​ൾ അ​മേ​രി​ക്ക പ​രി​ശോ​ധി​ച്ചു. അ​താ​യ​ത് പ​ത്തു ല​ക്ഷം​പേ​ർ​ക്ക് 2,600 എ​ന്ന തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​ക​ഴി​ഞ്ഞു.

ഇ​റ്റ​ലി​യു​ടെ അ​നു​ഭ​വം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ർ​മ​നി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് 22വ​രെ മാ​ത്രം 4,83,295 സാ​മ്പി​ളു​ക​ളാ​ണ് ജ​ർ​മ​നി പ​രി​ശോ​ധി​ച്ച​ത്. ആ​ഴ്ച​യി​ൽ 50,000 പ​രി​ശോ​ധ​ന​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് അ​വി​ടെ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. മാ​ർ​ച്ച് 31ന് 68,180 ​രോ​ഗ​ബാ​ധി​ത​ർ ഉ​ണ്ടാ​യ​പ്പോ​ൾ മ​ര​ണ​സം​ഖ്യ 682ൽ ​പി​ടി​ച്ചു​നി​ർ​ത്താ​ൻ ജ​ർ​മ​നി​ക്കു ക​ഴി​ഞ്ഞ​ത് ധ്രു​ത​ഗ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ്.



ഇ​ന്ത്യ​യി​ലെ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു​വ​രെ​യും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടി​ല്ല. താ​ര​ത​മ്യേ​ന ചെ​റി​യ സം​സ്ഥാ​ന​മാ​യ കേ​ര​ളം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ആ​റി​ര​ട്ടി​യി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന​ത് കേ​വ​ലം 2, 430 പ​രി​ശോ​ധ​ന​ക​ളാ​ണ്. ബി​ഹാ​റി​ൽ ന​ട​ന്ന​ത് 792 പ​രി​ശോ​ധ​ന​ക​ൾ. കേ​ര​ളം ക​ഴി​ഞ്ഞാ​ൽ മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 10 ല​ക്ഷ​ത്തി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് എ​ന്ന തോ​തി​ൽ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന: ജ​ന​സം​ഖ്യ​യി​ൽ 10 ല​ക്ഷ​ത്തി​ന്‍റെ തോ​ത് ബ്രാ​ക്ക​റ്റി​ൽ

ദ​.കൊ​റി​യ 3,96,194 ( 7,653.6)
ഇ​റ്റ​ലി 4,54,090 ( 7,513.2)
ജ​ർ​മ​നി 4,83,295 ( 5,827.9)
യുഎസ് 8,51,578 ( 2,602.9)
ഇം​ഗ്ല‌​ണ്ട് 1,27,737 (1,921.2)
സ്പെ​യി​ൻ 30,000 ( 6,421)
ചൈ​ന 3,20,000 ( 229.8)
ജ​പ്പാ​ൻ 21,005 ( 213.4)
ഇ​ന്ത്യ 38442 ( 31.7)


പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ: ജ​ന​സം​ഖ്യ​യി​ൽ 10 ല​ക്ഷ​ത്തി​ന്‍റെ തോ​ത് ബ്രാ​ക്ക​റ്റി​ൽ

കേ​ര​ളം 6,690 (200.3)
ഉ​ത്ത​ർ​പ്ര​ദേ​ശ് 2,430 ( 12.2)
ഉ​ത്ത​രാ​ഖ​ണ്ഡ് 416 (41.2)
ബി​ഹാ​ർ 792(7.6)
പ​ശ്ചി​മ ബം​ഗാ​ൾ 475(5.2)
ജാ​ർ​ഖ​ണ്ഡ് 196(5.9)
ഒ​ഡീ​ഷ 370 (8.8)
ഛത്തീ​സ്ഗ​ഡ് 481(18.8)
ത​മി​ഴ്നാ​ട് 2,456(34)
ക​ർ​ണാ​ട​ക 3,170 (51.9)
മ​ഹാ​രാ​ഷ്‌​ട്ര 3,656(32.5)
ഗു​ജ​റാ​ത്ത് 895(14.8)
മ​ധ്യ​പ്ര​ദേ​ശ് 604(8.3)
രാ​ജ​സ്ഥാ​ൻ 4,085 (59.6)
ഡ​ൽ​ഹി 2,049 (122.1)
ഹ​രി​യാ​ന 627 (24.3)
പ​ഞ്ചാ​ബ് 977 (35.2))

സി.​കെ. കു​ര്യാ​ച്ച​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.