മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസ് തോൽവി, ഓസീസിനു പരന്പര
Thursday, March 23, 2023 12:47 AM IST
ചെന്നൈ: ജയിക്കാമായിരുന്ന കളി കൈവിട്ടു കളഞ്ഞ ടീം ഇന്ത്യ, മൂന്നാം ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയോട് 21 റൺസ് തോൽവിയോടെ പരന്പര കൈവിട്ടു. മൂന്ന് മത്സര പരന്പര 2-1ന് ഓസീസ് സ്വന്തമാക്കി.
സ്കോർ: ഓസ്ട്രേലിയ 269 (49), ഇന്ത്യ 248 (49.1). നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയും രണ്ട് വിക്കറ്റ് പിവുത ആഷ്ടൺ അഗറുമാണ് ഇന്ത്യയെ തോൽവിയിലേക്കു തള്ളിവിട്ടത്. സാംപയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഓസീസിന്റെ മിച്ചൽ മാർഷ് പ്ലെയർ ഓഫ് ദ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഓസീസ് ഓപ്പണർമാരായ ട്രാവിസ് ഹെഡും (33) മിച്ചൽ മാർഷും (47) ആദ്യ വിക്കറ്റിൽ 68 റണ്‍സ് നേടി. എന്നാൽ, ബൗളിംഗ് ചെയ്ഞ്ചായെത്തിയ ഹാർദിക് പാണ്ഡ്യ തുടർച്ചയായ മൂന്ന് ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്ട്രേലിയ 85/3 എന്ന നിലയിലായി. ഹെഡ്, മാർഷ്, സ്റ്റീവ് സ്മിത്ത് (0) എന്നിവരെയായിരുന്നു ഹാർദിക് മടക്കിയത്. അലക്സ് കാരെ (38), മാർക്കസ് സ്റ്റോയിൻസ് (25), സീൻ അബൗട്ട് (26) എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെ ഓസീസ് 269 ൽ എത്തി.
വിക്കറ്റ് കീപ്പർ സ്ഥാനത്ത് കെ.എൽ. രാഹുലിനു പകരം അല്പനേരം ഇഷാൻ കിഷൻ എത്തി. ഡിആർഎസ് എടുക്കുന്നതിൽ നിർബന്ധിച്ച കുൽദീപ് യാദവിനെ, ഡിആർഎസ് നഷ്ടപ്പെട്ടശേഷം രോഹിത് ശർമ പരുഷമായി നേരിടുന്നതും ശ്രദ്ധിക്കപ്പെട്ടു.
ഓ, കോഹ്ലി!
വിരാട് കോഹ്ലി (54) ടീമിനെ ജയത്തിലേക്കു നയിക്കുമെന്നു തോന്നിപ്പിച്ചു. എന്നാൽ, ആഷ്ടണ്‍ അഗറിന്റെ പന്തിൽ അലക്ഷ്യമായ ഷോട്ടിലൂടെ കോഹ്ലി പുറത്തായി. ഇല്ലാത്ത റണ്ണിനായുള്ള ശ്രമത്തിൽനിന്ന് അക്സർ പട്ടേലിനെ പിന്തിരിപ്പിക്കാതെ റണ്ണൗട്ടിലേക്കും കോഹ്ലി നയിച്ചു.
ഓപ്പണർമാരായ രോഹിത് ശർമയും (30), ശുഭ്മാൻ ഗില്ലും (37) ചേർന്ന് 65 റണ്‍സ് ആദ്യവിക്കറ്റിൽ നേടി. ഹാർദിക് പാണ്ഡ്യ (40 പന്തിൽ 40) പൊരുതിയെങ്കിലും ആദം സാംപയുടെ സ്പിന്നിനു മുന്നിൽ കുടുങ്ങി.
സ്കോർ കാർഡ്
ഓസ്ട്രേലിയ ബാറ്റിംഗ്: ട്രാവിസ് ഹെഡ് സി കുൽദീപ് ബി ഹാർദിക് 33, മിച്ചൽ മാർഷ് ബി ഹാർദിക് 47, സ്മിത്ത് സി രാഹുൽ ബി ഹാർദിക് 0, വാർണർ സി ഹാർദിക് ബി കുൽദീപ് 23, ലബൂഷെയ്ൻ സി ഗിൽ ബി കുൽദീപ് 28, അലക്സ് കാരെ ബി കുൽദീപ് 38, സ്റ്റോയിൻസ് സി ഗിൽ ബി അക്സർ പട്ടേൽ 25, സീൻ അബൗട്ട് ബി അക്സർ പട്ടേൽ 26, ആഷ്ടണ്‍ അഗർ സി അക്സർ പട്ടേൽ ബി സിറാജ് 17, സ്റ്റാർക്ക് സി ജഡേജ ബി സിറാജ് 10, ആദം സാംപ നോട്ടൗട്ട് 10, എക്സ്ട്രാസ് 12, ആകെ 269/10 (49).
വിക്കറ്റ് വീഴ്ച: 68/1, 74/2, 85/3, 125/4, 138/5, 196/6, 203/7, 245/8, 247/9, 269/10.
ബൗളിംഗ്: മുഹമ്മദ് ഷമി 6-0-37-0, മുഹമ്മദ് സിറാജ് 7-1-37-2, അക്സർ പട്ടേൽ 8-0-57-2, ഹാർദിക് പാണ്ഡ്യ 8-0-44-3, രവീന്ദ്ര ജഡേജ 10-0-34-0, കുൽദീപ് യാദവ് 10-1-56-3.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സ്റ്റാർക്ക് ബി അബൗട്ട് 30, ശുഭ്മാൻ ഗിൽ എൽബിഡബ്ല്യു ബി സാംപ 37, കോഹ്ലി സി വാർണർ ബി അഗർ 54, കെ.എൽ. രാഹുൽ സി അബൗട്ട് ബി സാംപ 32, അക്സർ പട്ടേൽ റണ്ണൗട്ട് 2, ഹാർദിക് സി സ്മിത്ത് ബി സാംപ 40, സൂര്യകുമാർ ബി അഗർ 0, ജഡേജ സി സ്റ്റോയിൻസ് ബി സാംപ18, കുൽദീപ് റണ്ണൗട്ട് 6, മുഹമ്മദ് ഷമി ബി സ്റ്റോയിൻസ് 14, സിറാജ് നോട്ടൗട്ട് 3, എക്സ്ട്രാസ് 12, ആകെ 248/10 (49.1)
വിക്കറ്റ് വീഴ്ച: 65/1, 77/2, 146/3, 151/4, 185/5, 185/6, 218/7, 225/8, 243/9, 248/10.
ബൗളിംഗ്: സ്റ്റാർക്ക് 10-0-67-0, സ്റ്റോയിൻസ് 9.1-0-43-1, അബൗട്ട് 10-0-50-1, സാംപ 10-0-45-4, അഗർ 10-0-41-2.