മും​​ബൈ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ തീ​​രു​​വ ഭീ​​ഷ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ൾ ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​മാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്യു​​ന്ന​​ത്. സെ​​ൻ​​സെ​​ക്സ് 548.39 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 77,311.80​ലും ​നി​​ഫ്റ്റി 178.35 പോ​​യി​​ന്‍റി​​ന്‍റെ ഇ​​ടി​​വി​​ൽ 23,381.60 പോ​​യി​​ന്‍റി​​ലു​​മാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

യു​​എ​​സി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഉ​​രു​​ക്കി​​നും അ​​ലു​​മി​​നി​​യ​​ത്തി​​നും 25 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള ട്രം​​പി​​ന്‍റെ നീ​​ക്ക​​മാ​​ണ് വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച​​ത്. യു​​എ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു​​മേ​​ൽ ക​​ന​​ത്ത തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് അ​​തേ നാ​​ണ​​യ​​ത്തി​​ൽ തി​​രി​​ച്ച​​ടി ന​​ൽ​​കു​​മെ​​ന്ന് ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും ആ​​ഗോ​​ള ത​​ല​​ത്തി​​ൽ വി​​പ​​ണി​​ക​​ളെ ഉ​​ല​​ച്ചു.

ട്രെ​​ന്‍റ്, ടാ​​റ്റ സ്റ്റീ​​ൽ, ടൈ​​റ്റ​​ൻ, പ​​വ​​ർ ഗ്രി​​ഡ്, സൊ​​മാ​​റ്റോ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, എ​​ൻ​​ടി​​പി​​സി, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് പ്ര​​ധാ​​ന​​മാ​​യും ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. കോ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, ബ്രി​​ട്ടാ​​നി​​യ, ടാ​​റ്റ ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ഡ​​ക്ട്സ്, എ​​ച്ച്സി​​എ​​ൽ എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100, നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 എ​​ന്നീ സൂ​​ചി​​ക​​ക​​ളിലും 2.12 %, 2.11 % എ​​ന്ന ക​​ണ​​ക്കി​​ൽ ന​​ഷ്ടം നേ​​രി​​ട്ടു.

രൂ​​പ​​യും ന​​ഷ്ട​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. ഡോ​​ള​​റി​​നെ​​തി​​രേ 45 പൈ​​സ ഇ​​ടി​​ഞ്ഞ് 87.94ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വൈ​​കാ​​തെ 87.95ലെ​​ത്തി. തു​​ട​​ക്ക​​ത്തിൽ ന​​ഷ്ട​​ങ്ങ​​ൾ നേ​​രി​​ട്ട രൂ​​പ അ​​വ​​സാ​​നം 87.50​​ൽ ക്ലോ​​സ് ചെ​​യ്തു. റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ഇ​​ട​​പെ​​ട​​ലാ​​കാം രൂ​​പ തി​​രി​​ച്ചു​​ക​​യ​​റാ​​ൻ കാ​​ര​​ണ​​മാ​​ക്കി​​യ​​തെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ 9 പൈ​​സ നേ​​ട്ട​​ത്തോടെ 87.50 എ​​ന്ന നി​​ല​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ഫെ​​ബ്രു​​വ​​രി ആ​​റി​​ന് ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​യ 87.59ലാ​​ണ് രൂ​​പ ക്ലോ​​സ് ചെ​​യ്​​ത​​ത്.


ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 108.18 വ​​രെ​​യാ​​യി ഉ​​യ​​ർ​​ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 0.98 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 75.39 ഡോ​​ള​​ർ എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത​​ൽ ശേഖരം ജ​​നു​​വ​​രി 31ന് ​​അ​​വ​​സാ​​നി​​ച്ച ആ​​ഴ്ച​​യി​​ൽ 1.05 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ഉ​​യ​​ർ​​ന്ന് 630.607 ബി​​ല്യ​​ണി​​ലെ​​ത്തി. ഇ​​തി​​നു മു​​ന്പ് പു​​റ​​ത്തു​​വന്ന റി​​പ്പോ​​ർ​​ട്ടിൽ കരുതൽ ശേഖരം 5.574 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ഉ​​യ​​ർ​​ന്ന് 629.557 ബി​​ല്യ​​ണി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ

ട്രം​പി​ന്‍റെ പു​തി​യ നീ​ക്കം ഒ​രു ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യെ ബാ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്കു​ള്ള ഉ​രു​ക്ക് ക​യ​റ്റു​മ​തി വ​ള​രെ കു​റ​ഞ്ഞ​തോ​തി​ലാ​ണ്. അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ അ​ലു​മി​നി​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാണ് ഇ​ന്ത്യ ഭീ​ഷ​ണി​നേ​രി​ടേ​ണ്ടി​വ​രു​ക. 12 ശ​ത​മാ​ന​ത്തോ​ളം ക​യ​റ്റു​മ​തി​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്. 2024 ന​വം​ബ​ർ വ​രെ ഇന്ത്യ യു​എ​സി​ലേ​ക്കു നട ത്തിയ അ​ലു​മി​നി​യം ക​യ​റ്റു​മ​തി 777 മി​ല്യ​ൺ ഡോ​ള​റി​ന്‍റേ​താ​ണ്. ഇത് രാജ്യം 2024 ൽ നടത്തിയ ​മൊ​ത്തം ക​യ​റ്റു​മ​തി​യുടെ 11.5 ശതമാ നമായിരുന്നു. 2018ൽ ​ട്രം​പ് ആ​ദ്യം പ്ര​സി​ഡ​ന്‍റ് ആ​യ​പ്പോ​ഴും ഇ​തേ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഇ​ന്ത്യ​യു​ടെ അ​ലു​മി​നി​യം ക​യ​റ്റു​മ​തി​യി​ൽ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല.

യു​എ​സി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ 11 മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നു. ജ​പ്പാ​ൻ, യൂ​റോ​പ്പ്, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യെ​യാ​ണ് കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ഇതിന്‍റെ പരിണിതഫലം അനുഭ വിക്കേണ്ടിവരും. സ്റ്റീ​ലി​ന്‍റെ വി​ത​ര​ണം അധികമാകുന്നതിനും വി​ല​ക്കു​റ​വിനുമിടയാക്കും. ഇ​ത് ഇ​ന്ത്യ​ൻ ഉ​രു​ക്കു നി​ർ​മാ​താ​ക്ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കും.