വ്യവസായ രംഗത്തെ വിദഗ്ധർക്ക് ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു
Tuesday, February 11, 2025 3:21 AM IST
തിരുവനന്തപുരം : വ്യവസായ മേഖലയിലെ വിദഗ്ധർക്ക് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. ഇന്ത്യക്കുപുറമേ യുഎഇ , യുകെ, സൗദി അറേബ്യ, ഖത്തർ, പോർച്ചുഗൽഎന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരെയാണ ആദരിച്ചത്.
റീബോക്ക് സഹസ്ഥാപകനായ ജോസഫ് വില്യം, സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, നാഷണൽ മാരിടൈം അക്കാദമി മാനേജിംഗ് ഡയറക്ടർ ക്യാപ്റ്റൻ തുർക്കി അൽ ഷെഹ്രി എന്നിവർക്കാണ് ഓണറി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.