സ്വര്‍ണക്കുതിപ്പ് തുടരുന്നു
Sunday, February 9, 2025 3:22 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2886 ഡോളര്‍ വരെ ഉയര്‍ന്ന് 2860ല്‍ വ്യാപാരം അവസാനിച്ചു. ഇന്ത്യന്‍ കറന്‍സി 87.50 ലെവലില്‍ ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 69,000 രൂപ നല്‍കേണ്ടിവരും.
വെള്ളിയാഴ്ച അമേരിക്കന്‍ നോണ്‍ ഫാം പേ റോള്‍സ് (എന്‍എഫ്പി) ഡിസംബറിലെ 307000ല്‍നിന്നും 143000 ആയി കുറഞ്ഞു.