ഇൻഷ്വറൻസ് അഡ്വൈസര്‍മാരെ നിയമിക്കും
Tuesday, February 11, 2025 3:21 AM IST
കൊച്ചി: മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ദക്ഷിണേന്ത്യയില്‍ വിതരണശൃംഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഈ വർഷം 10,000 ഇൻഷ്വറൻസ് അഡ്വൈസര്‍മാരെ നിയമിക്കും.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് അഡ്വൈസര്‍ എന്നനിലയില്‍ കരിയര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവർക്ക് മികച്ച സാമ്പത്തിക അവസരങ്ങളാണു ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.