റിക്കവറിയുടെ പേരിലുള്ള സ്വര്‍ണ വ്യാപാരി വേട്ട അവസാനിപ്പിക്കണം: എകെജിഎസ്എംഎ
Tuesday, February 11, 2025 3:21 AM IST
കൊച്ചി: റിക്കവറിയുടെ പേരില്‍ പോലീസ് നടത്തുന്ന സ്വര്‍ണ വ്യാപാരി വേട്ട അവസാനിപ്പിക്കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പോലീസ് പീഡനത്തില്‍ ആലപ്പുഴയില്‍ സ്വര്‍ണവ്യാപാരി ജീവനൊടുക്കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും എകെജിഎസ്എം എ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ അഡ്വ. എസ്.അബ്ദുൾ നാസര്‍, ഭാരവാഹികളായ പി.കെ. അയമു ഹാജി, റോയ് പാലത്തറ, സി.വി. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.