ലക്ഷ്യം മറികടന്ന് ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പന
Tuesday, February 11, 2025 3:21 AM IST
തൃശൂർ: ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരിവില്പനയിലൂടെ ലക്ഷ്യമാക്കിയതിനെക്കാൾ 1.64 മടങ്ങ് തുക സമാഹരിച്ചു. 297.54 കോടി രൂപ സമാഹരിക്കുന്നതിന് ആരംഭിച്ച അവകാശ ഓഹരിവില്പനയ്ക്കു നിക്ഷേപകരിൽനിന്ന് ആവേശകരമായ പ്രതികരണമാണു ലഭിച്ചത്.
സമാഹരിച്ച തുക ബാങ്കിന്റെ മൂലധനപര്യാപ്തത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും ഉപകരിക്കും. ബാങ്കിന്റെ നയങ്ങളിലും പ്രവർത്തനദിശയിലും ഓഹരിയുടമകൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഈ നേട്ടമെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.കെ. അജിത്കുമാർ പറഞ്ഞു.