ഐസിഎഐ എറണാകുളത്തിന് മികച്ച ശാഖയ്ക്കുള്ള അവാർഡ്
Sunday, February 9, 2025 11:55 PM IST
കൊച്ചി: എറണാകുളം ഐസിഎഐക്ക് അഖിലേന്ത്യാതലത്തില്‍ മികച്ച ശാഖയ്ക്കുള്ള (ലാർജ് വിഭാഗം) ഒന്നാം സമ്മാനം ലഭിച്ചു. പതിനൊന്നാം വര്‍ഷമാണ് എറണാകുളത്തിന് അഖിലേന്ത്യാതലത്തില്‍ മികച്ച ശാഖയ്ക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്.
ന്യൂഡല്‍ഹി യശോഭൂമിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം ബ്രാഞ്ച് ചെയര്മാന് എ. സലീമും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഐസിഎഐ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അഗര്‍വാള്‍, വൈസ് പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ എന്നിവരില്‍ നിന്ന് അവാർഡ് ഏറ്റുവാങ്ങി.