രൂപയുടെ വിനിമയനിരക്ക് 83.50 ആണ്. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1800 ഡോളറിലായിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ധിച്ച് 2622 ഡോളറിലായത്.
ആദ്യമായാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2,600 ഡോളര്‍ ഭേദിക്കുന്നത്. നിലവിലെ വിലയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 63,000 രൂപയ്ക്കു മുകളില്‍ ചെലവാക്കണം.
സ്വര്‍ണവില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്താണു ജ്വല്ലറികള്‍ ആഭരണവില കണക്കാക്കുന്നത്.