ബോചെ ടീ ലക്കി ഡ്രോ: കാര്‍ സമ്മാനിച്ചു
Tuesday, September 17, 2024 11:22 PM IST
കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ ലഭിച്ച കാർ സമ്മാനിച്ചു. വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനയ്ക്കാണു കാർ ലഭിച്ചത്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്നിന്നു ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണു സമ്മാനമായി നല്‍കിയത്.
നിരവധിപ്പേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചുകഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്കി.
ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിനു കാഷ് പ്രൈസുകളുമാണ് ഉപയോക്താക്കള്‍ക്കു സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണു ബംപര്‍ സമ്മാനം. ബോചെ ടീ സ്റ്റോറുകളില്‍നിന്നു 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും.