മുണ്ടക്കൈയിലെ കുട്ടികൾക്കു ലുലു മാളിൽ വരവേല്പ്
Tuesday, September 17, 2024 12:50 AM IST
കൊച്ചി: വയനാട്ടിലെ ദുരിതഭൂമിയിൽനിന്നെത്തിയ കുട്ടികൾക്ക് ഇടപ്പള്ളി ലുലുമാളിൽ സ്വീകരണം. ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് മത്സരത്തിലെ താരങ്ങൾക്കൊപ്പം ലൈൻഅപ്പായി ഇറങ്ങിയ കുട്ടികൾ, സ്റ്റേഡിയത്തിലെ പരിപാടിക്കു പിന്നാലെയാണു മാളിലെത്തിയത്.
ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജിന്റെ നേതൃത്വത്തിൽ കുട്ടികളെ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. വെള്ളാർമല, മുണ്ടക്കൈ, മേപ്പാടി സ്കൂളുകളിലെ 37 കുട്ടികളാണു രക്ഷിതാക്കൾക്കൊപ്പം ലുലുവിലെത്തിയത്. മാളിലെ ഇൻഡോർ ഗെയിമിംഗുകളും മറ്റു കാഴ്ചകളും അത്താഴവും കുട്ടികൾ ആസ്വദിച്ചു.