ഓണാഘോഷം വര്‍ണാഭമാക്കി ഐസിഎല്‍ ഫിന്‍കോര്‍പ്
Tuesday, September 17, 2024 12:50 AM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ് വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. രാവിലെ ഇരിങ്ങാലക്കുട കോര്‍പറേറ്റ് ഓഫീസിനു മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗണ്‍ ഹാളില്‍ സമാപിച്ചു.
പുലികളിയും കുമ്മാട്ടിക്കളിയും ഡി.ജെ. വാഹനവും പഞ്ചവാദ്യവും കാവടികളും ശിങ്കാരിമേളവുമടക്കം വൈവിധ്യങ്ങളായ കലാരൂപങ്ങളോടെയാണു ഘോഷയാത്ര സംഘടിപ്പിച്ചത്.
ഐസിഎല്‍ ഫിന്‍കോര്‍പ് കോര്‍പറേറ്റ് ഓഫീസിലെ ജീവനക്കാരും ഘോഷയാത്രയില്‍ അണിചേര്‍ന്നു. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, സിഇഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
എംഎല്‍എമാരായ ഇ.ടി. ടൈസന് മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ്, സി. ബാലചന്ദ്രന്, മുന്‍ ഗവ. ചീഫ് വിപ് തോമസ് ഉണ്ണിയാടന്, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.