ഡെറാഡൂൺ: 38-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സബീ​​ച്ച് ബോ​​ളി​​ബോ​​ളി​​ൽ കേ​​ര​​ളത്തി​​ന്‍റെ പു​​രു​​ഷ വ​​നി​​താ ടീ​​മു​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പു​​രു​​ഷ​ന്മാ​​ർ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് തോ​​ൽ​​പ്പി​​ച്ചു. സ്കോ​​ർ: 21-17, 21-10. വ​​നി​​ത​​ക​​ളു​​ടെ ടീം ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ 22-20, 21-14നു ​​തോ​​ൽ​​പ്പി​​ച്ച് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി.

റോ​​വിം​​ഗി​​ൽ ഫൈ​​ന​​ൽ

റോ​​വിം​​ഗി​​ൽ ലൈ​​റ്റ് വെ​​യ്റ്റ് വ​​നി​​താ ഡ​​ബി​​ൾ​​സ് സ്ക​​ൾ​​സി​​ൽ കേ​​ര​​ളം ഫൈ​​ന​​ൽ യോ​​ഗ്യ​​ത നേ​​ടി. പു​​രു​​ഷ​ന്മാ​​രു​​ടെ ഫോ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 0.03 സെ​​ക്ക​​ൻ​​ഡി​​ൽ കേ​​ര​​ള​​ത്തി​​നു ഫൈ​​ന​​ൽ യോ​​ഗ്യ​​ത ന​​ഷ്ട​​മാ​​യി. മ​​ധ്യ​​പ്ര​​ദേ​​ശാ​​ണ് കേ​​ര​​ള​​ത്തെ മ​​റി​​ക​​ട​​ന്ന് ഫൈ​​ന​​ലി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.


നി​​ല​​വി​​ൽ ആ​​റ് റോ​​വിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഞ്ച് എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ളം ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്നാ​​ണ് ഫൈ​​ന​​ൽ.