ടൈ കെട്ടി
ടൈ കെട്ടി
Saturday, September 14, 2024 1:20 AM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ 2024-25 സീ​സ​ണി​നു ടൈ​കെ​ട്ടി തു​ട​ക്കം. ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സും മും​ബൈ സി​റ്റി എ​ഫ്സി​യും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 90-ാം മി​നി​റ്റി​ലാ​യി​രു​ന്നു മും​ബൈ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്.

ജോ​സ് ലൂ​യി​സി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ഒ​ന്പ​താം മി​നി​റ്റി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ലീ​ഡ് നേ​ടി. 28-ാം മി​നി​റ്റി​ൽ ആ​ൽ​ബ​ർ​ട്ടോ റോ​ഡ്രി​ഗ​സി​ലൂ​ടെ ര​ണ്ടാം ഗോ​ളി​ലൂ​ടെ ലീ​ഡ് ഉ​യ​ർ​ത്തി.

ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളി​ന്‍റെ ക​ട​വു​മാ​യി മൈ​താ​നം​വി​ട്ട മും​ബൈ സി​റ്റി 70-ാം മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ചു. ജോ​സ് ലൂ​യി​സാ​യി​രു​ന്നു മും​ബൈ​യു​ടെ ഗോ​ൾ നേ​ട്ട​ക്കാ​ര​ൻ. സെ​ൽ​ഫ് ഗോ​ളി​ന്‍റെ ക​ടം വീ​ട്ടി​യ ഗോ​ളി​ലൂ​ടെ ലൂ​യി​സ് മു​ബൈ​യെ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ചു. തു​ട​ർ​ന്ന് 90-ാം മി​നി​റ്റി​ൽ താ​യി​ർ ക്രൗ​മ​യി​ലൂ​ടെ മും​ബൈ സി​റ്റി സ​മ​നി​ല​യി​ലെ​ത്തി.


ഇ​ന്നു ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഒ​ഡീ​ഷ എ​ഫ്സി​യും ചെ​ന്നൈ​യി​ൻ എ​ഫ്സി​യും ത​മ്മി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ആ​ദ്യ മ​ത്സ​രം. രാ​ത്രി 7.30ന് ​ബം​ഗ​ളൂ​രു ഈ​സ്റ്റ് ബം​ഗാ​ളി​നെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.