തി​രു​വ​ന​ന്ത​പു​രം: മും​ബൈ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും കി​ഫ്ബി സി​ഇ​ഒ​യു​മാ​യ ഡോ. ​കെ.​എം. എ​ബ്ര​ഹാ​മി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ഴ്സി​യും ഫ്ലാ​ഗും കൈ​മാ​റി.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് എ​ബ്ര​ഹാം മും​ബൈ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മാ​ര​ത്ത​ൺ 42 കി​ലോ​മീ​റ്റ​റാ​ണ്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്ന ജ​ഴ്സി​യും ഫ്ലാ​ഗു​മാ​ണ് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ മ​റ്റു മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു.


"റ​ൺ ഫോ​ർ വ​യ​നാ​ട്' എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ത​യാ​റാ​ക്കി​യ ജ​ഴ്സി​യി​ലും ഫ്ലാ​ഗി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള ആ​ഹ്വാ​ന​വു​മു​ണ്ട്. സി​എം​ഡി​ആ​ർ​എ​ഫി​ന്‍റെ അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും ജ​ഴ്സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പു​ക​ളു​ടെ നി​ർ​മാ​ണ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ കി​ഫ് കോ​ണി​​ന്‍റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് എ​ബ്ര​ഹാം. നേ​ര​ത്തേ 42 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ല​ണ്ട​ൻ മാ​ര​ത്ത​ണും എ​ബ്ര​ഹാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.