മുംബൈ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളാ​യ സെ​ൻ​സെ​ക്സും നി​ഫ്റ്റിയും ത​ള​ർ​ച്ച​യി​ൽ. ദു​ർ​ബ​ല​മാ​യ ആ​ഗോ​ള സൂ​ച​ന​ക​ൾക്കും യു​എ​സ് ഡോ​ള​റി​ന്‍റെ​യും ബോ​ണ്ടി​ന്‍റെ​യും ഉ​യ​ർ​ച്ച​യ്ക്കുമി​ടെ​യാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി ഇ​ന്ന​ലെ ന​ഷ്ട​ത്തി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച 78,148.49 പോ​യി​ന്‍റി​ൽ ക്ലോ​സ് ചെ​യ്ത സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 78,206.21 പോ​യി​ന്‍റി​ലാ​ണ് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. വ്യാ​പാ​ര​ത്തി​നി​ടെ 77,542.92 പോ​യി​ന്‍റി​ലെ​ത്തി. അ​വ​സാ​നം 528 പോ​യി​ന്‍റ് ന​ഷ്ട​ത്തോ​ടെ 77,620.21 പോ​യി​ന്‍റി​ൽ വി​പ​ണി ക്ലോ​സ് ചെ​യ്തു.

നി​ഫ്റ്റി ത​ലേ​ന്ന​ത്തെ 23,688.95 പോ​യി​ന്‍റി​നെ​തി​രേ ഇ​ന്ന​ലെ 23,674.75 പോ​യി​ന്‍റി​ലാ​ണ് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. വ്യാ​പാ​ര​ത്തി​നി​ടെ 23,503,05 പോ​യി​ന്‍റി​ലേ​ക്കു ഇ​ടി​ഞ്ഞി​രു​ന്നു. പി​ന്നീ​ട 162 പോ​യി​ന്‍റ് ന​ഷ്ട​ത്തോ​ടെ 23,526.50 പോ​യി​ന്‍റി​ൽ ക്ലോ​സ് ചെ​യ്തു.

ബി​എ​സ്ബി മി​ഡ് കാ​പ്, സ്മോ​ൾ കാ​പ് ഓ​ഹ​രി​ക​ൾ ഒ​രു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. നി​ഫ്റ്റി എ​ഫ്എം​സി​ജി 0.73 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു. എ​ന്നാ​ൽ നി​ഫ്റ്റി റി​യാ​ലി​റ്റി, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ഐ​ടി, മെ​റ്റ​ൽ, ബാ​ങ്ക്, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സു​ക​ൾ എന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തി​ലാ​യി.


ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണ​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വി​ന് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ണ് വി​ദ​ഗ്ദ​ർ പ​റ​യു​ന്ന​ത്. വ്യാ​പാ​രി​ക​ളും നി​ക്ഷേ​പ​ക​രും മൂ​ന്നാം പാ​ദ​ത്തി​ലെ (ഡി​സം​ബ​ർ ക്വാ​ർ​ട്ട​റി​ലെ) ലാ​ഭ നഷ്ടങ്ങൾ മു​ന്നി​ൽ ക​ണ്ട് ജാ​ഗ്ര​ത​യി​ലാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു പാ​ദ​ത്തേ​ക്കാ​ൾ മൂ​ന്നാം പാ​ദ​ത്തി​ൽ നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. യുഎ​സ് ബോ​ണ്ടും ഡോ​ള​റും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തും ഇ​ന്ത്യൻ വി​പ​ണി​യിൽ​നി​ന്നു​ള്ള നി​ക്ഷേ​പ​ക​രു​ടെ പിന്മാ​റ്റവും കാരണമാ കുന്നു.

ജ​നു​വ​രി എ​ട്ടു വ​രെ ഇ​ന്ത്യ​ൻ ഓ​ഹ​രി​യി​ൽ​നി​ന്ന് 12,000 കോ​ടി​യോ​ളം രൂപ വി​ദേ​ശ നി​ക്ഷേ​പ​ക​ർ പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ന​ട​പ്പു​ സാ​ന്പ​ത്തി​കവ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ചാ അ​നു​മാ​നം കു​റ​ച്ച​ത് നി​ക്ഷേ​പ​ക​ർ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ പ​ലി​ശ നി​ര​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ടെ അ​നി​ശ്ചി​ത​ത്വം.

നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​ന്പ​ത്തി​ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​കൾ എ​ന്നി​വ​യെ​ല്ലാം ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യെ ബാ​ധി​ക്കു​ന്നു​ണ്ട്.