ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്ക് (പി​​എ​​ൻ​​ബി) സ്ഥി​​ര നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പ​​ലി​​ശ​​നി​​ര​​ക്ക് പ​​രി​​ഷ്ക​​രി​​ച്ചു. മൂ​​ന്ന് കോ​​ടി രൂ​​പ​​യി​​ൽ താ​​ഴെ​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി ര​​ണ്ട് പു​​തി​​യ കാ​​ലാ​​വ​​ധി​​യി​​യി​​ലു​​ള്ള നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ളും അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ത് 2025 ജ​​നു​​വ​​രി 1 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കാ​​ലാ​​വ​​ധി​​യ​​നു​​സ​​രി​​ച്ച് പ​​ലി​​ശ നി​​ര​​ക്കി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കും.

7 ശ​​ത​​മാ​​നം പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന 303 ദി​​വ​​സ​​ത്തെ​​യും 6.7 ശ​​ത​​മാ​​നം പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന 506 ദി​​വ​​സ​​ത്തെ​​യും സ്ഥി​​ര നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ളാ​​ണ് പു​​തു​​താ​​യി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് പ​​രി​​ഷ്ക​​രി​​ച്ച​​തോ​​ടെ, ഏ​​ഴു ദി​​വ​​സം മു​​ത​​ൽ 10 വ​​ർ​​ഷം വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് 3.5 ശ​​ത​​മാ​​നം മു​​ത​​ൽ 7.25 ശ​​ത​​മാ​​നം വ​​രെ​​യാ​​യി. പൊ​​തു​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 400 ദി​​വ​​സം കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ പ​​ദ്ധ​​തി തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ ആ​​ണ് 7.25 ശ​​ത​​മാ​​നം പ​​ലി​​ശ ല​​ഭി​​ക്കു​​ക.


മു​​തി​​ർ​​ന്ന പൗ​​രന്മാ​​ർ​​ക്കും സൂ​​പ്പ​​ർ സീ​​നി​​യേ​​ഴ്സി​​നും (80 വ​​യ​​സി​​നു മു​​ക​​ളി​​ൽ) ഇ​​തി​​ൽ കൂ​​ടു​​ത​​ൽ പ​​ലി​​ശ ല​​ഭി​​ക്കും. 400 ദി​​വ​​സം കാ​​ലാ​​വ​​ധി​​യു​​ള്ള പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്ക് 7.75 ശ​​ത​​മാ​​ന​​മാ​​ണ് പ​​ര​​മാ​​വ​​ധി ല​​ഭി​​ക്കു​​ക.

303 ദി​​വ​​സം കാ​​ലാ​​വ​​ധി​​യു​​ള്ള പ​​ദ്ധ​​തി തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ 7.50 ശ​​ത​​മാ​​ന​​വും 506 ദി​​വ​​സ​​ത്തെ പ​​ദ്ധ​​തി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ൽ 7.20 ശ​​ത​​മാ​​ന​​വും പ​​ലി​​ശ ല​​ഭി​​ക്കും. 400 ദി​​വ​​സ​​ത്തെ നി​​ക്ഷേ​​പ പ​​ദ്ധ​​തി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന സൂ​​പ്പ​​ർ സീ​​നിയേ​​ഴ്സി​​ന് 8.05 ശ​​ത​​മാ​​നം പ​​ലി​​ശ ല​​ഭി​​ക്കും.