റെ​ജി ജോ​സ​ഫ്

കോ​ട്ട​യം: ഇ​ന്ത്യ​യി​ല്‍ റ​ബ​ര്‍ വ്യ​വ​സാ​യ ഉ​പ​യോ​ഗം ഇ​ക്കൊ​ല്ലം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മെ​ത്തും. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം 14.5 ല​ക്ഷം ട​ണ്‍ ഉ​പ​യോ​ഗ​വും 8.75 ല​ക്ഷം ഉ​ത്പാ​ദ​ന​വും എ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​ഞ്ച​ര ല​ക്ഷം ട​ണ്ണി​ന്‍റെ ഇ​റ​ക്കു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്നു. വ്യ​വ​സാ​യി​ക​ളും റ​ബ​ര്‍ ബോ​ര്‍ഡും ക​ര്‍ഷ​ക​രോ​ടു നീ​തി പു​ല​ര്‍ത്തി​യാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല ഇ​ക്കൊ​ല്ലം ഉ​യ​ര്‍ന്നു നി​ല്‍ക്കേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്‍പ​തി​ന് കി​ലോ​യ്ക്ക് 247 രൂ​പ വ​രെ ഉ​യ​ര്‍ന്ന ഷീ​റ്റ് വി​ല പി​ന്നീ​ട് താ​ഴേ​ക്ക് പ​തി​ച്ചു. ആ ​ആ​ഴ്ച 250 രൂ​പ​യ്ക്കു മു​ക​ളി​ല്‍ വ്യാ​പാ​രം ന​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേക്കാ​ള്‍ വേ​ന​ല്‍ താ​പം കൂ​ടു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഈ ​മാ​സം ത​ന്നെ ടാ​പ്പിം​ഗ് നി​ല​യ്ക്കു​മെ​ന്ന സാ​ഹ​ച​ര്യ​മാ​ണ്. മു​ന്‍പ് ഫെ​ബ്രു​വ​രി പ​കു​തി വ​രെ ടാ​പ്പിം​ഗ് ന​ട​ന്നി​രു​ന്നു.

ക​ര്‍ഷ​ക​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും കാ​ര്യ​മാ​യ സ്റ്റോ​ക്കി​ല്ലാ​തി​രി​ക്കെ റ​ബ​റി​ന് വ​രും​മാ​സ​ങ്ങ​ളി​ല്‍ ക​ടു​ത്ത ക്ഷാ​മം നേ​രി​ടാം. മാ​ത്ര​വു​മ​ല്ല വി​ദേ​ശ​ത്ത് ഉ​ത്പാ​ദ​നം കു​റ​ഞ്ഞ് വി​ല ഉ​യ​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. നി​ല​വി​ലെ ഉ​ത്പാ​ദ​ന​ത്തോ​തും വി​ദേ​ശ​വി​ല​യും ക​ണ​ക്കാ​ക്കി​യാ​ല്‍ ആ​ഭ്യ​ന്ത​ര വി​ല 225 രൂ​പ​യി​ലെ​ത്തേ​ണ്ട​താ​ണ്.


ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 2.1 ശ​ത​മാ​ന​വും ഉ​പ​യോ​ഗം 4.9 ശ​ത​മാ​ന​വും കൂ​ടു​മെ​ന്നാ​ണ് റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഇ​ത​ര കൃ​ഷി​ക​ളേ​ക്കാ​ള്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​മാ​ണ് റ​ബ​ര്‍ കൃ​ഷി​യി​ലു​ണ്ടാ​ക്കു​ന്ന​ത്. മ​ഴ, വ​ര​ള്‍ച്ച വ്യ​തി​യാ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും വി​ല​യി​ലെ അ​സ്ഥി​ര​യു​മാ​ണ് പ്ര​തി​സ​ന്ധി.

കേ​ര​ള​ത്തി​ലെ 30 ശ​ത​മാ​നം തോ​ട്ട​ങ്ങ​ളി​ലും വ​ര്‍ഷ​ങ്ങ​ളാ​യി ടാ​പ്പിം​ഗ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. 20 ശ​ത​മാ​നം തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പിം​ഗ് നാ​ലു മാ​സ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ റ​ബ​ര്‍ കൃ​ഷി പ​രി​മി​ത​പ്പെ​ടു​മ്പോ​ഴും വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ഷി വ്യാ​പ​ന​ത്തി​ന് വേ​ഗ​മേ​റു​ക​യാ​ണ്.

ദേ​ശീ​യ ഉ​ത്പാ​ദ​ന​ത്തി​ല്‍ 60 ശ​ത​മാ​നം മാ​ത്ര​മാ​യി കേ​ര​ളം ചു​രു​ങ്ങി. അ​തേസ​മ​യം ത്രി​പു​ര​യി​ല്‍ ഉ​ള്‍പ്പെ​ടെ കൃ​ഷി വ്യാ​പ​നം അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണ്. നി​ല​വി​ല്‍ തൊ​ണ്ണൂ​റാ​യി​രം ഹെ​ക്ട​റി​ല്‍ അ​വി​ടെ കൃ​ഷി​യും ഒ​രു ല​ക്ഷം ട​ണ്ണോ​ളം ഉ​ത്പാ​ദ​ന​വു​മു​ണ്ട്. സ്വാ​ഭാ​വി​ക റ​ബ​റി​നു പു​റ​മെ ഇ​ന്ത്യ​യി​ല്‍ ഇ​ക്കൊ​ല്ലം 5.46 ട​ണ്‍ കൃ​ത്രി​മ റ​ബ​റി​ന്‍റെ ഉ​ത്പാ​ദ​ന​മു​ണ്ട്.