സ്കൈലൈന്‍ ബില്‍ഡേഴ്സ് കണ്ണൂരില്‍ പുതിയ ഓഫീസ് തുറന്നു
Saturday, January 4, 2025 1:25 AM IST
കണ്ണൂര്‍: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബില്‍ഡറായ സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ കണ്ണൂരിലെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
സ്കൈലൈന്‍ ബില്‍ഡേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുള്‍ അസീസ്, സ്കൈലൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്ണൂര്‍ മേലെചൊവ്വയില്‍ എളയാവൂര് വില്ലേജ് ഓഫീസിനു സമീപമുള്ള സ്കൈലൈന്‍ വിംഗ്സിലാണ് പുതിയ ഓഫീസ് തുറന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡുകളെ തെരഞ്ഞെടുത്ത ഹുറൂണ്‍ ഇന്ത്യ റേറ്റിംഗ്സില് കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ ബ്രാന്‍ഡാണു സ്കൈലൈന്‍ ബില്‍ഡേഴ്സ്. പൂര്‍ത്തിയാക്കിയ 151 പ്രോജക്ടുകള്ക്കുപുറമെ കേരളമൊട്ടാകെ 13 ഓളം പ്രോജക്ടുകള്‍ പണിപ്പുരയിലുണ്ട്.
ഈയിടെ ദുബായില്‍ ആരംഭിച്ച പുതിയ പ്രോജക്ട് വളരെ വേഗത്തിലാണ് വിറ്റഴിഞ്ഞത്. സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ ദുബായിലെ രണ്ടാമത്തെ പ്രോജക്ട് ഉടന്‍ തന്നെ ആരംഭിക്കും. സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ കോര്‍പറേറ്റ് ഓഫീസ് കൊച്ചിയിലാണ് സ്ഥിതിചെയ്യുന്നത്.