മും​​ബൈ: ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ആ​​റ് മാ​​സ​​ങ്ങ​​ളി​​ൽ രാ​​ജ്യ​​ത്തെ വാ​​ഹ​​ന​​ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ർ​​ധ​​ന. മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​നു​​സ​​രി​​ച്ച് ക​​യ​​റ്റു​​മ​​തി​​യി​​ൽ 14 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് നേ​​ടി​​യ​​ത്.

സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​ൻ ഓ​​ട്ടോ​​മൊ​​ബൈ​​ൽ മാ​​നു​​ഫാ​​ക്ചറേ​​ഴ്സി​​ന്‍റെ (സി​​യാം) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ മൊ​​ത്ത​​ത്തി​​ലു​​ള്ള ക​​യ​​റ്റു​​മ​​തി 25,28,248 യൂ​​ണി​​റ്റാ​​യി​​രു​​ന്നു. മു​​ൻ​​വ​​ർ​​ഷ​​ത്തെ 22,11,457 യൂ​​ണി​​റ്റു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​ത് 14 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

യാ​​ത്രാ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും വാ​​ണി​​ജ്യ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ക​​യ​​റ്റു​​മ​​തി​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​വാ​​ണ് നേ​​ട്ട​​ത്തി​​നു പിന്നിലെന്ന് സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​ൻ ഓ​​ട്ടോ​​മൊ​​ബൈ​​ൽ മാ​​നു​​ഫാ​​ക്ച റേഴ്സി​​ന്‍റെ ക​​ണ​​ക്കു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.

വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്ന ലാ​​റ്റി​​ന​​മേ​​രി​​ക്ക, ആ​​ഫ്രി​​ക്ക തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന വി​​പ​​ണി​​ക​​ൾ തി​​രി​​ച്ചു​​വ​​ന്നു. ഇ​​ത് ക​​യ​​റ്റു​​മ​​തി തി​​രി​​ച്ചു​​വ​​രാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് സി​​യാം പ്ര​​സി​​ഡ​​ന്‍റ് ശൈ​​ലേ​​ഷ് ച​​ന്ദ്ര പ​​റ​​ഞ്ഞു.

വി​​വി​​ധ വി​​ദേ​​ശ വി​​പ​​ണി​​ക​​ളി​​ലെ സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കാ​​ര​​ണം 2023-2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഓ​​ട്ടോ​​മൊ​​ബൈ​​ൽ ക​​യ​​റ്റു​​മ​​തി 5.5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞിരുന്നു. മൊ​​ത്ത​​ത്തി​​ലു​​ള്ള ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 45,00,492 യൂ​​ണി​​റ്റാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ 2022-2023 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 47,61,299 യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

മൊ​​ത്തം യാ​​ത്രാ വാ​​ഹ​​ന ക​​യ​​റ്റു​​മ​​തി വ​​ർ​​ഷം തോ​​റും 12 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 3,76,679 യൂ​​ണി​​റ്റി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഈ ​​കാ​​ല​​യ​​ള​​വി​​ൽ 3,36,754 യൂ​​ണി​​റ്റാ​​യി​​രു​​ന്നു. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​ക്കി 1,47,063 യൂ​​ണി​​റ്റു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യു​​മാ​​യി മു​​ന്നി​​ലെ​​ത്തി, മു​​ൻ​​വ​​ർ​​ഷ​​ത്തെ 1,31,546 യൂ​​ണി​​റ്റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് 12 ശ​​ത​​മാ​​നം വ​​ർ​​ധ​​ന.


ഹ്യൂ​​ണ്ടാ​​യ് മോ​​ട്ടോ​​ർ ഇ​​ന്ത്യ 84,900 യൂ​​ണി​​റ്റു​​ക​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്തു, ഒ​​രു ശ​​ത​​മാ​​നം ഇ​​ടി​​വ്, മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ 86,105 യൂ​​ണി​​റ്റു​​ക​​ളാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 16 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണ് നേ​​ടി​​യ​​ത്. 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ 16,85,907 യൂ​​ണി​​റ്റു​​ക​​ളി​​ൽനി​​ന്ന് ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ 19,59,145 യൂ​​ണി​​റ്റു​​ക​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്തു. സ്കൂ​​ട്ട​​ർ ക​​യ​​റ്റു​​മ​​തി 19 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3,14,533 യൂ​​ണി​​റ്റി​​ലെ​​ത്തി. മോ​​ട്ടോ​​ർ സൈ​​ക്കി​​ൾ ക​​യ​​റ്റു​​മ​​തി 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 16,41,804 യൂ​​ണി​​റ്റി​​ലെ​​ത്തി.

വാ​​ണി​​ജ്യ വാ​​ഹ​​ന ക​​യ​​റ്റു​​മ​​തി സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ആ​​റ് മാ​​സ​​ങ്ങ​​ളി​​ൽ 12 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 35,731 യൂ​​ണി​​റ്റി​​ലെ​​ത്തി. മു​​ച്ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ഒ​​രു ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി. 2023-24 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ളവിൽ 1,55,154 യൂ​​ണി​​റ്റ് ക​​യ​​റ്റി​​വി​​ട്ട​​പ്പോ​​ൾ ഈ ​​കാ​​ല​​യ​​ള​​വി​​ൽ 1,53,199 യൂ​​ണി​​റ്റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യേ ന​​ട​​ന്നു​​ള്ളൂ.