വാരി എനര്‍ജീസ് ഐപിഒ 21 മുതല്‍
Wednesday, October 16, 2024 11:26 PM IST
കൊച്ചി: വാരി എനര്‍ജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന(ഐപിഒ) 21 മുതല്‍ 23 വരെ നടക്കും.
3600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 48 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,427 രൂപ മുതല്‍ 1,503 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 9 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 9ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.