വീണ്ടും റിക്കാര്‍ഡില്‍; പവന് 57,120 രൂപ
വീണ്ടും റിക്കാര്‍ഡില്‍; പവന് 57,120 രൂപ
Wednesday, October 16, 2024 11:26 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 45 രൂ​​പ​​യും പ​​വ​​ന് 360 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 7,140 രൂ​​പ​​യും പ​​വ​​ന് 57,120 രൂ​​പ​​യു​​മാ​​യി. ക​​ഴി​​ഞ്ഞ നാ​​ലി​​ന് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ബോ​​ര്‍ഡ് റേ​​റ്റാ​​യ ഗ്രാ​​മി​​ന് 7,120 രൂ​​പ, പ​​വ​​ന് 56,960 രൂ​​പ എ​​ന്ന റി​​ക്കാ​​ര്‍ഡ് വി​​ല​​യാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ക്ക​​പ്പെ​​ട്ട​​ത്.

അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ വി​​ല ട്രോ​​യ് ഔ​​ണ്‍സി​​ന് 2665 ഡോ​​ള​​റും ഇ​​ന്ത്യ​​ന്‍ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 84.04 ആ​​ണ്. പു​​തി​​യ വി​​ല അ​​നു​​സ​​രി​​ച്ച് ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണി​​ക്കൂ​​ലി​​യാ​​യ അ​​ഞ്ചു ശ​​ത​​മാ​​ന​​വും മൂ​​ന്നു ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യും എ​​ച്ച് യു ​​ഐ​​ഡി ചാ​​ര്‍ജും ചേ​​ര്‍ത്താ​​ല്‍ ഒ​​രു പ​​വ​​ന്‍ സ്വ​​ര്‍ണം വാ​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ 62,000 രൂ​​പ വ​​രും.


18 കാ​​ര​​റ്റ് സ്വ​​ര്‍ണം ഗ്രാ​​മി​​ന് 5,900 രൂ​​പ​​യാ​​യി. 24 കാ​​ര​​റ്റ് ത​​ങ്ക​​ക്ക​​ട്ടി​​യു​​ടെ ബാ​​ങ്ക് നി​​ര​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 79 ല​​ക്ഷം രൂ​​പ ക​​ട​​ന്നു. സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പം എ​​ന്ന നി​​ല​​യി​​ല്‍ സ്വ​​ര്‍ണ​​വി​​ല​​യു​​ടെ മു​​ന്നേ​​റ്റം തു​​ട​​രു​​ക​​യാ​​ണ്.

അ​​ന്താ​​രാ​​ഷ്‌ട്ര വി​​ല 2700 ഡോ​​ള​​ര്‍ ക​​ട​​ന്നേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന​​തെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ എ​​സ്. അ​​ബ്ദു​​ള്‍ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.