അ​​​​ബൂ​​​​ജ: തെ​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഒ​​​​രു വൈ​​​​ദി​​​​ക​​​​നോ​​​​ടൊ​​​​പ്പം സാ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ള്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ സെ​​​​മി​​​​നാ​​​​രി വി​​​​ദ്യാ​​​​ർ​​​ഥി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ​എ​​​​ഡോ സം​​​​സ്ഥാ​​​​ന​​​​ത്തെ ഔ​​​ചി രൂ​​​പ​​​ത​​​യി​​​ലെ വൈ​​​​ദി​​​​ക വി​​​​ദ്യാ​​​​ര്‍​ഥി ആ​​​​ൻ​​​​ഡ്രൂ പീ​​​​റ്റ​​​​ർ (21) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഫാ. ​​​പീ​​​റ്റ​​​ർ എ​​​ഗി​​​യെ​​​ലെ​​​വ​​​യെ​​​യാ​​​ണു മോ​​​ചി​​​പ്പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ എ​​​​റ്റ്സാ​​​​ക്കോ ഈ​​​​സ്റ്റ് കൗ​​​​ണ്ടി​​​​യി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യു​​​​ടെ റെ​​​ക്‌​​​ട​​​​റി​​​​യി​​​​ൽ​​​നി​​​​ന്ന് രാ​​​​ത്രി 9.30 ഓ​​​ടെ​​​യാ​​​ണു ഇ​​​രു​​​വ​​​രെ​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ൾ റെ​​​ക്‌​​​ട​​​​റി​​​​യി​​​​ലും പ​​​​ള്ളി​​​​യി​​​​ലും പ്ര​​​​വേ​​​​ശി​​​​ച്ച് അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​ടു​​​​ത്തു​​​​ള്ള വ​​​​ന​​​​ത്തി​​​ലേ​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​ഴി​​​ഞ്ഞ 13നാ​​​ണ് ഫാ. ​​​പീ​​​റ്റ​​​റി​​​നെ മോ​​​ചി​​​പ്പി​​​ച്ച​​​ത്.


തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ആ​​​ൻ​​​ഡ്രു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ആ​​​ൻ​​​ഡ്രു ഫാ.​​​പീ​​​റ്റ​​​റി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഇ​​​ട​​​വ​​​ക​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ 145 ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​രെ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഇ​​​തി​​​ൽ 11 വൈ​​​ദി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

നാ​​​ലു​​​പേ​​​രെ​​​ക്കു​​​റി​​​ച്ച് ഇ​​​നി​​​യും വി​​​വ​​​ര​​​മൊ​​​ന്നു​​​മി​​​ല്ല. രാ​​​ജ്യ​​​ത്തെ തെ​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​വേ​​​രി, ഒ​​​നി​​​റ്റ്ഷാ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ കാ​​​ഡു​​​ന​​​യി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വൈ​​​ദി​​​ക​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​ട്ടു​​​ള്ള​​​ത്.