ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ്
Sunday, January 26, 2025 1:17 AM IST
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്.
ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.