മാർ ജോർജ് കൂവക്കാട്ട് മതാന്തര സംവാദ കാര്യാലയം പ്രീഫെക്ട്
Saturday, January 25, 2025 2:52 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന കാര്യാലയമാണിത്. മാർപാപ്പയുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവഹിക്കും.