മഹിന്ദ രജപക്സെയുടെ മകൻ അറസ്റ്റിൽ
Saturday, January 25, 2025 11:50 PM IST
കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ മകൻ യോഷിത രജപക്സെയെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
മഹിന്ദ പ്രസിഡന്റായിരുന്ന 2015ൽ അനധികൃതമായി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണു കേസ്. മഹിന്ദയുടെ മൂന്നു മക്കളിൽ രണ്ടാമനാണു യോഷിത.