കോൾ സെന്റർ തട്ടിപ്പ് തടയാൻ ചൈനയും തായ്ലൻഡും സഹകരിക്കുന്നു
Saturday, January 25, 2025 12:09 AM IST
ബാങ്കോക്ക്: തട്ടിപ്പു പരിപാടികൾക്കായി പ്രവർത്തിക്കുന്ന അനധികൃത കോൾ സെന്റർ ശൃംഖലകളെ നേരിടാൻ ചൈനയും തായ്ലൻഡും സഹകരിക്കുന്നു.
തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ പോലീസ് ആസ്ഥാനത്ത് കോ-ഓർഡിനേഷൻ സെന്റർ ആരംഭിക്കും.
തായ്ലൻഡ്, മ്യാൻമർ, ലാവോസ്, കംബോഡിയ അതിർത്തികളിൽ ഒട്ടേറെ അനധികൃത കോൾസെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.