പീറ്റ് ഹെഗ്സെത്ത് പെന്റഗൺ മേധാവി
Saturday, January 25, 2025 11:50 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത പീറ്റ് ഹെഗ്സെത്തിന്റെ നിയമനം നേരിയ ഭൂരിപക്ഷത്തിനു സെനറ്റ് അംഗീകരിച്ചു.
നൂറംഗ സെനറ്റിൽ 50-50 ആയിരുന്നു വോട്ട്നില. യുഎസ് വൈസ് പ്രസിഡന്റും സെനറ്റിന്റെ അധ്യക്ഷനുമായ ജെ.ഡി. വാൻസിന്റെ കാസ്റ്റിംഗ് വോട്ടിലാണു ഹെഗ്സെത്ത് കടന്നുകൂടിയത്.
മുൻ സൈനികനും ചാനൽ അവതാരകനുമായ ഹെഗ്സെത്ത് പെന്റഗൺ മേധാവിയാകുന്നതിൽ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ 47 അംഗങ്ങളും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്ന് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു.
സാധാരണ വൻകിട സ്ഥാപനങ്ങളെ നയിച്ചു പരിചയമുള്ളവരെയാണു പെന്റഗൺ മേധാവിസ്ഥാനത്തേക്കു പരിഗണിക്കാറ്.