ന്യൂ​​ഡ​​ൽ​​ഹി: ഒ​​രു രാ​​ജ്യം ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് തി​​ര​​ക്കി​​ട്ടു വേ​​ണ്ടെ​​ന്നും വി​​പു​​ല​​മാ​​യ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണെ​ന്നും ബി​​ജെ​​പി​യു​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ഐ​​ക്യ​​ ജ​​ന​​താ​​ദ​​ൾ.

ഇ​​ന്നു തു​​ട​​ങ്ങു​​ന്ന ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ലാ​​ണ് എ​​ൻ​​ഡി​​എ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ ജെ​​ഡി-​​യു നി​​ല​​പാ​​ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ബി​​ൽ വി​​ശ​​ദ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി സം​​യു​​ക്ത പാ​​ർ​​ല​​മെ​​ന്‍റ​​റി സ​​മി​​തി​​ക്ക് (ജെ​​പി​​സി) അ​​യ​​ച്ചി​​രു​​ന്നു.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ടൊ​​പ്പം രാ​​ജ്യ​​ത്തെ എ​​ല്ലാ നി​​യ​​മ​​സ​​ഭ​​ക​​ളി​​ലേ​​ക്കും ഒ​​രു​​മി​​ച്ചു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ഒ​​രു രാ​​ജ്യം ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ബി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ കേ​​ന്ദ്രം തി​​ടു​​ക്കം കാ​​ണി​​ക്ക​​രു​​തെ​​ന്ന് ഇ​​ന്ന​​ലെ സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ജെ​​ഡി-​​യു എം​​പി സ​​ഞ്ജ​​യ് കു​​മാ​​ർ ഝാ ​​പ​​റ​​ഞ്ഞു. ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​റി​​ന്‍റെ പാ​​ർ​​ട്ടി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ് ഫ​​ല​​ത്തി​​ൽ നി​​ർ​​ദി​​ഷ്‌​ട തെ​​ര​​ഞ്ഞെ​​ടു​​പ്പു ബി​​ല്ലി​​ന് ചു​​വ​​പ്പു​​കൊ​​ടി​​യാ​​ണ്.


രാ​​ഷ്‌​ട്ര​​പ​​തി​​യു​​ടെ റി​​പ്പ​​ബ്ലി​​ക് ദി​​ന പ്ര​​സം​​ഗ​​ത്തി​​ൽ ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ആ​​ഹ്വാ​​നം ഉ​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ജെ​​ഡി​​യു ത​​ട​​സ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ താ​​ത്പ​​ര്യ​​ത്തി​​ലു​​ള്ള നീ​​ക്ക​​ത്തി​​ന് സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ജെ​​ഡി-​​യു ത​​ട​​യി​​ട്ട​​തി​​നു പി​​ന്നി​​ൽ ദീ​​ർ​​ഘ​​ദൂ​​ര രാ​​ഷ്‌​ട്രീ​​യ​​ല​​ക്ഷ്യ​​ങ്ങ​​ളു​​ണ്ടെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.

പു​​തി​​യ പു​​തി​​യ ലോ​​ക്സ​​ഭ​​യി​​ലെ സി​​റ്റിം​​ഗ് ക്ര​​മീ​​ക​​ര​​ണ​​ത്തെ​​യും പ്ര​​തി​​പ​​ക്ഷ​​ത്തോ​​ടൊ​​പ്പം ബി​​ജെ​​പി​യു​ടെ സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യ ജെ​​ഡി-​​യു​​വും ടി​​ഡി​​പി​​യും ഇ​​ന്ന​​ല​​ത്തെ സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ പ​​ര​​സ്യ​​മാ​​യി ചോ​​ദ്യം ചെ​​യ്തു.

ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യാ​​ണു സീ​​റ്റ് ക്ര​​മീ​​ക​​ര​​ണം തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് വി​​ഷ​​യം ഉ​​ന്ന​​യി​​ച്ച കോ​​ണ്‍​ഗ്ര​​സ് എം​​പി ഗൗ​​ര​​വ് ഗൊ​​ഗോ​​യി​​യും ജെ​​ഡി​​യു​​വി​​ലെ സ​​ഞ്ജ​​യ് കു​​മാ​​ർ ഝാ​​യും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ കു​​റ്റ​​പ്പെ​​ടു​​ത്തി.