ബിജെപി നേതാവ് ജീവനൊടുക്കി
Monday, January 6, 2025 4:45 AM IST
ദാതിയ: മധ്യപ്രദേശിൽ ബിജെപി നേതാവ് സ്വയം വെടിവച്ചു ജീവനൊടുക്കി. ജിതേന്ദ്ര മേവാഫറോഷ് ആണ് ദാതിയ നഗരത്തിൽ ജീവനൊടുക്കിയത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇന്നലെ രാവിലെ പത്തിന് ക്ഷേത്രത്തിൽനിന്നു മടങ്ങിയെത്തിയ ഉടൻ ജിതേന്ദ്ര ലൈസൻസുള്ള തോക്കുകൊണ്ട് സ്വയം വെടിവയ്ക്കുകയായിരുന്നു. സാന്പത്തിക ഇടപാടുകളെത്തുടർന്ന് ജിതേന്ദ്ര കടുത്ത സമ്മർദത്തിലായിരുന്നു.