അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്റെ വ്യോമാക്രമണം: അപലപിച്ച് ഇന്ത്യ
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 24 നു പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.
തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്ന ഭീകരസംഘടനയുടെ കേന്ദ്രങ്ങളെന്ന് ആരോപിച്ച് അഫ്ഗാനിലെ ചില മേഖലകളിൽ കഴിഞ്ഞ 24നാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 46 പ്രദേശിവാസികൾ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പറയുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ജീവനെടുത്ത വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധിർ ജയ്സ്വാൾ പറഞ്ഞു.